"ഭർത്താവ് മെസേജ് കണ്ടു, വീട്ടിൽ പ്രശ്നമായി"; അൻസിബയ്‌ക്കെതിരെ പരാതി നൽകിയത് താനെന്ന് വെളിപ്പെടുത്തി ലക്ഷ്മി പ്രിയ

മെസേജിനെ കുറിച്ച് ഭർത്താവിനോട് ക്ലാരിറ്റി വരുത്തണം എന്ന് പറഞ്ഞിട്ടും അൻസിബ തയ്യാറായില്ല. സഹികെട്ടാണ് പരാതി നൽകിയത്
"ഭർത്താവ് മെസേജ്  കണ്ടു, വീട്ടിൽ പ്രശ്നമായി";  അൻസിബയ്‌ക്കെതിരെ പരാതി നൽകിയത് താനെന്ന്  വെളിപ്പെടുത്തി ലക്ഷ്മി പ്രിയ
Published on
Updated on

കൊച്ചി: അൻസിബ ഹസനെതിരെ പരാതി നകിയത് താനെന്ന് വെളിപ്പെടുത്തി 'അമ്മ' വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ. ഡിസംബർ 10നാണ് അൻസിബ മെസേജ് അയച്ചത്. അതിനെ കുറിച്ച് സംസാരിക്കാൻ വിളിച്ചെങ്കിലുംഅൻസിബ കോൾ എടുത്തില്ല. മെസേജ് കണ്ടതിനെ തുടർന്ന് വീട്ടിൽ തനിക്ക് പല പ്രശ്നങ്ങളും ഉണ്ടായെന്നും അൻസിബയുടെ ആരോപണം അടിസ്ഥാനം ഇല്ലാത്തതതാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അൻസിബ അയച്ച മെസേജ് ഭർത്താവ് കണ്ടത് പ്രശ്നമായി. മെസേജിനെ കുറിച്ച് ഭർത്താവിനോട് ക്ലാരിറ്റി വരുത്തണം എന്ന് പറഞ്ഞിട്ടും അൻസിബ തയ്യാറായില്ല. സഹികെട്ടാണ് ഹിൽ പാലസ് വനിതാ സെല്ലിൽ പരാതി നൽകിയതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

"ഭർത്താവ് മെസേജ്  കണ്ടു, വീട്ടിൽ പ്രശ്നമായി";  അൻസിബയ്‌ക്കെതിരെ പരാതി നൽകിയത് താനെന്ന്  വെളിപ്പെടുത്തി ലക്ഷ്മി പ്രിയ
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റ് രത്തന്‍ യു. ഖേല്‍ക്കര്‍

കുടുംബ സംഗമത്തിന് ക്ഷേത്രത്തിന്റെ സംഭാവന വേണ്ട എന്ന് പറഞ്ഞത് അൻസിബ മാത്രമല്ലെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. എന്നാൽ കുടുംബവിഷയത്തിൽ കാരണക്കാരി അൻസിബ മാത്രമാണ്. അത് ഇപ്പോൾ പറയുന്നതിൽ ലജ്ജയുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. വിഷയത്തിൽ സംഘടനയെ പോലും ബന്ധപ്പെടുത്താൻ താൻ ആഗ്രഹിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ മറ്റൊരു അംഗത്തിന് എതിരെ അൻസിബ ആരോപണം ഉന്നയിച്ചു. ടിനി ടോമിനെതിരായ ആരോപണത്തിന് പിന്നിൽ നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

അതേസമയം ടിനി ടോമിനെതിരെ താരസംഘടനയായ 'അമ്മ'യില്‍ നടി നീന കുറുപ്പും പരാതി നൽകി. ടിനി ടോം കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചെന്ന് നീന കുറുപ്പ് പരാതിയിൽ പറയുന്നു. ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും അമ്മയ്ക്ക് നൽകിയ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കുന്നു. മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. അൻസിബയെ മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചതിന് സാക്ഷിയെന്നും നീന കുറുപ്പ് പറയുന്നു. പരാതിയിൽ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണെന്നും സംഘടന കൃത്യമായി നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്നും നീന കുറുപ്പ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. അതിനിടെ അമ്മ നേതൃത്വത്തിനെതിരെ നടി മാല പാർവതിയും വിമർശനവുമായി രംഗത്തെത്തി.

"ഭർത്താവ് മെസേജ്  കണ്ടു, വീട്ടിൽ പ്രശ്നമായി";  അൻസിബയ്‌ക്കെതിരെ പരാതി നൽകിയത് താനെന്ന്  വെളിപ്പെടുത്തി ലക്ഷ്മി പ്രിയ
"കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ ഇല്ലാതാൻ വന്ന സർക്കാരല്ല ഇത്"; ലൈഫ് മിഷൻ പദ്ധതിയിൽ വാ​ദം ആവർത്തിച്ച് കെ.എം. ഷാജി

ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തി എന്നും മുന്നോട്ട് പോകാൻ കഴിയില്ലെങ്കിൽ സംഘടനയുടെ ഭരണസമിതി ഒഴിയണമെന്നും മാല പാര്‍വതി പറഞ്ഞു. ജോലിക്കാരിയുടെ പരാതിയിൽ കുക്കു പരമേശ്വരൻ നീതിപൂർവമായി ഇടപെട്ടില്ല. ശ്വേത മേനോനും കുക്കു പരമേശ്വരനും രണ്ട് വഴിക്കാണ് പോകുന്നതെന്നും മാല പാർവതി പറയുന്നു. താരസംഘടനയായ 'അമ്മ' എക്സിക്യൂട്ടിവിൽ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് ചലച്ചിത്രതാരം ടിനി ടോമിന് എതിരെ അൻസിബ ഹസൻ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ലൈംഗിക ചുവയോടെ സംസാരിക്കും. തന്നെ മതതീവ്രവാദിയാക്കാൻ ടിനി നിരന്തരശ്രമം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് അൻസിബ ഉന്നയിച്ചത്. അമ്മയിൽ പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നും , ഇത്രയും കാലം പറയാതിരുന്നത് ഭയം കൊണ്ടാണെന്നും അൻസിബ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com