ഗായകൻ അങ്കിത് ബല്യാനെ വെടിവച്ചുകൊന്നു; പിന്നിൽ കുപ്രസിദ്ധ ക്രിമിനൽ സംഘം; കാരണം ഒരു പാട്ട്?

'ഭരി കോർട്ട് മേം ഗോലി മാരേങ്കെ മേരി ജാൻ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് അങ്കിത് ബല്യാൻ
ഗായകൻ അങ്കിത് ബല്യാൻ
ഗായകൻ അങ്കിത് ബല്യാൻ
Published on
Updated on

ഉത്തർപ്രദേശ്: പ്രശസ്ത ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാനെ (35) അജ്ഞാത സംഘം വെടിവച്ചു കൊലപ്പെടുത്തി. ഷാംലി ജില്ലയിലെ കോട്വാളി സ്‌റ്റേഷൻ പരിധിയിലെ ഒരു ജിമ്മിന് വെളിയിൽ വച്ചാണ് സംഭവം. അങ്കിതിന് നേരെ അക്രമികൾ ഏകദേശം 18 റൗണ്ട് വെടിയുതിർത്തെന്നും സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിച്ചെന്നും പൊലീസ് അറിയിച്ചു.

'ഭരി കോർട്ട് മേം ഗോലി മാരേങ്കെ മേരി ജാൻ' എന്ന ജനപ്രിയ ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് അങ്കിത് ബല്യാൻ. ഈ പാട്ടിലെ വരികളെ ഓർമിപ്പിക്കുന്ന രീതിയിലാണ് ദാരുണമായ സംഭവം നടന്നത്.

ബുധനാഴ്ച (ഓഗസ്റ്റ് 26) വൈകുന്നേരം ഏഴ് മണിയോടെ യുപിയിലെ ഷാംലിയിലുള്ള ജിമ്മിൽ നിന്ന് പുറത്തിറങ്ങുകയായിരുന്ന അങ്കിത് ബല്യാന് നേരെ രണ്ട് ബൈക്കുകളിലായി എത്തിയ അജ്ഞാതരായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഈ സംഘം അതിവിദഗ്ധമായി കടന്നുകളഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

അതേസമയം, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘമായ ഗോഗി ഗ്യാങ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അങ്കിത് തങ്ങളുടെ ശത്രുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്നും, തങ്ങളുടെ സംഘവുമായി ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് പാട്ട് നിർമിച്ചുവെന്നുമാണ് പ്രകോപനത്തിന് കാരണമായി ഈ സംഘം പറയുന്നത്.

"ഇതൊരു തുടക്കം മാത്രമാണ്, എല്ലാവരുടെയും ഊഴം വരും" എന്നാണ് ഗോഗി ഗ്യാങ്ങുമായി ബന്ധമുള്ള ഭോലു ഷാപ്പൂരിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. സമാനമായ കൂടുതൽ സംഭവങ്ങൾ ഉണ്ടാകുമെന്നാണ് ഇവരുടെ ഭീഷണി.

ഗായകൻ അങ്കിത് ബല്യാൻ
ഏഴ് ദിനം കൊണ്ട് 40 കോടി ആഗോള കളക്ഷൻ; വിജയകരമായി പ്രദർശനം തുടർന്ന് പൃഥ്വിരാജ് ചിത്രം 'ഖലീഫ'

ജിമ്മിലെ വർക്ക്ഔട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ അങ്കിത്, ജിമ്മിൽ നിന്നും ഏകദേശം 20-25 മീറ്റർ അകലെ, തന്റെ കാറിന് സമീപം എത്തിയപ്പോഴാണ് അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. ഷാംലിയിലെ ഈ ജിമ്മിൽ അദ്ദേഹം സ്ഥിരമായി പോകാറുണ്ടായിരുന്നു. പഴയ ശത്രുത, വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ കൊലപാതകത്തിലേക്ക് നയിച്ച എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഷാംലിയിലെ ബന്തിഖേര ഗ്രാമത്തിൽ നിന്നുള്ള ബല്യാൻ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗാന-അഭിനയ മേഖലയിൽ സജീവമാണ്. ഹരിയാനയിലെ റോഹ്തകിലും സോണിപ്പത്തിലുമാണ് അദ്ദേഹം താമസിച്ചിരുന്നത്. വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നതായും അഭ്യൂഹമുണ്ട്.

ഗായകൻ അങ്കിത് ബല്യാൻ
സംഗീത നിശയിൽ അനിരുദ്ധിന്റെ ലൈവ് പെർഫോർമൻസ്; നാനി ചിത്രം ‘ദ പാരഡൈസ്’ രണ്ടാം ഗാനം ഓഗസ്റ്റ് 28ന്

പ്രാദേശിക ഹരിയാൻവി പോപ്പ് മ്യൂസിക് വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവയായിരുന്നു അങ്കിതിന്റെ ഡിജിറ്റൽ ലോകത്തെ പ്രധാന ഉള്ളടക്കങ്ങൾ. തോക്ക് സംസ്കാരം, പ്രാദേശിക രാഷ്ട്രീയം എന്നിവ പ്രമേയമാക്കിയുള്ള പാട്ടുകളിലൂടെയാണ് ശ്രദ്ധ നേടിയത്. '112 NE', 'ഗോലി കേ ബരൂദ്', 'ജാട്ട് ജാത്നി', 'അഗ്ല ജനം ജാട്ട്', 'സംവിധാൻ', 'മോദി ബർഗ റുത്ബ', 'ജാട്ട് ധർമേന്ദർ കി തരിയ', 'ഏക് ഖതോല ജയിൽ കെ ഭീതർ', 'വെയ്റ്റ്', 'സിസ്റ്റം', 'റൈഫിളൈൻ' തുടങ്ങിയവയാണ് ശ്രദ്ധേയമായ പാട്ടുകൾ.

News Malayalam 24x7
newsmalayalam.com