സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
Source: News Malayalam 24x7
Published on: 
Updated on: 

നടി അന്‍സിബ ഹസനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. അന്‍സിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.

ലക്ഷ്മിപ്രിയയും യൂട്യൂബ് ചാനൽ ഉടമയും നടി ശ്വേതാ മേനോനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നാണ് അൻസിബയുടെ ആരോപണം. നേരത്തെ, അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ട കുറ്റകൃത്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും തെളിവുകൾ വിലയിരുത്താനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; അന്‍സിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
18ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം പി. സി. വിഷ്ണുനാഥ്

യുട്യൂബ് വഴി നടത്തുന്ന അപവാദപ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് മുൻപ് പാലാരിവട്ടം പൊലീസിലും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും അൻസിബ പരാതി നൽകിയിരുന്നു. അതിനു ശേഷം, നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശം അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതിയുടെ ഇപ്പോഴത്തെ നടപടി.

News Malayalam 24x7
newsmalayalam.com