'മോളിവുഡ് ടൈംസ്' ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനവിന്റെ ആവിഷ്കാരശൈലിക്ക് കാലക്രമേണ മൂർച്ച കൂടുകയേയുള്ളൂ: അനുരാഗ് കശ്യപ്

സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തിൽ നസ്‌ലൻ എത്തുന്നത്
'മോളിവുഡ് ടൈംസ്' ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനവിന്റെ ആവിഷ്കാരശൈലിക്ക് കാലക്രമേണ മൂർച്ച കൂടുകയേയുള്ളൂ: അനുരാഗ് കശ്യപ്
Published on
Updated on

കൊച്ചി: യുവതാരം നസ്‌ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ ചിത്രമാണ് 'മോളിവുഡ് ടൈംസ്'. തിയേറ്ററുകളിലും ഒടിടിയിലും മികച്ച അഭിപ്രായം നേടിയെടുക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയെപ്പറ്റി പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് 'ലെറ്റർബോക്സ്ഡി'ൽ പങ്കുവച്ച റിവ്യൂ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

"ഇന്റർനെറ്റ് / സോഷ്യൽ മീഡിയ യുഗത്തിലെ സിനിമാപ്രേമികളായ ചലച്ചിത്ര പ്രവർത്തകരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രം. ഒരുപാട് യാഥാർഥ്യങ്ങളും അതോടൊപ്പം ഒരുപാട് ആദർശങ്ങളും ഇതിലുണ്ട്...

അഭിനവ് സുന്ദർ നായക് എന്ന ചലച്ചിത്രകാരന്റെ ചിന്തകളുടെ ആവിഷ്കാരശൈലി കാലത്തിനനുസരിച്ച് കൂടുതൽ മൂർച്ചയുള്ളതായി മാറുകയേ ഉള്ളൂ. കാര്യങ്ങളൊക്കെ ഇങ്ങനെ തന്നെയാണ് നടക്കുന്നത്, എങ്കിലും ഇതിലെ ചെറിയൊരു റൊമാന്റിസിസം നമ്മൾ ആഗ്രഹിക്കുന്ന ഒന്നാണ്. ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു," അനുരാഗ് കുറിച്ചു. അഞ്ചിൽ നാല് സ്റ്റാർ ആണ് ചിത്രത്തിന് അനുരാഗ് കശ്യപ് നൽകിയിരിക്കുന്നത്.

'മോളിവുഡ് ടൈംസ്' ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനവിന്റെ ആവിഷ്കാരശൈലിക്ക് കാലക്രമേണ മൂർച്ച കൂടുകയേയുള്ളൂ: അനുരാഗ് കശ്യപ്
"എവിടെ, ഗാംഗുലി എവിടെ?"; 'ദാദ' ഫസ്റ്റ് ലുക്ക് പുറത്ത്, നെറ്റിചുളിച്ച് ആരാധകർ

മനോജ് നൈറ്റ് ശ്യാമളനെപോലെ ഒരു ഹൊറർ സിനിമാ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തിൽ നസ്‌ലൻ എത്തുന്നത്. നടന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിലേതെന്നാണ് കാണികൾ അഭിപ്രായപ്പെടുന്നത്. സംവിധായകനായ അഭിനവ് സുന്ദർ നായകിൻ്റെ ആത്മകഥാംശമുള്ള സിനിമ‌യാണ് 'മോളിവുഡ് ടൈംസ്' എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.

'മോളിവുഡ് ടൈംസ്' ഒരുപാട് ഇഷ്ടപ്പെട്ടു, അഭിനവിന്റെ ആവിഷ്കാരശൈലിക്ക് കാലക്രമേണ മൂർച്ച കൂടുകയേയുള്ളൂ: അനുരാഗ് കശ്യപ്
ചിൽ, ചിൽ മമ്മി..! 'ഗാട്ട ഗുസ്തി 2’ വീഡിയോ ഗാനം പുറത്ത്

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിച്ചിരിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: നിധിൻ രാജ്.

News Malayalam 24x7
newsmalayalam.com