സെറ്റിലെത്തിയത് അർജുൻ രാംപാലിനെ ചികിത്സിക്കാൻ; മടങ്ങിയത് ധുരന്ധർ 2ൽ വേഷവുമായി

വെറും മൂന്ന് ദിവസത്തിനുള്ളിൽ അശോക് ധുരന്ധർ 2ൻ്റെ ഭാഗമായി
സെറ്റിലെത്തിയത് അർജുൻ രാംപാലിനെ ചികിത്സിക്കാൻ; മടങ്ങിയത് ധുരന്ധർ 2ൽ വേഷവുമായി
Source: Social Media
Published on
Updated on

2025 ജൂലൈ 8 ന് ധുരന്ധർ 2 സെറ്റിൽ അർജുൻ രാംപാലിൻ്റെ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ ചികിത്സിക്കാനാണ് ഡോ.അശോക് പഞ്ചാബിലെ ലുധിയാനയിലെത്തിയത്. ജോലി കഴിഞ്ഞപ്പോൾ രൺവീർ സിങ്ങിനൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് അശോകിനൊരാഗ്രഹം. ആ സമയത്താണ് പെട്ടെന്ന് രൺവീർ പറഞ്ഞത് "ഞങ്ങൾ നിങ്ങളെ സിനിമയിൽ എടുക്കാം." വെറും മൂന്ന് ദിവസത്തിനുള്ളിൽ അശോക് ധുരന്ധർ 2ൻ്റെ ഭാഗമായി.

കലാഖ് ഗ്രാമത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ ജോല് ചെയ്യുന്ന ഡോക്ടർ സണ്ണി അശോക്, തൻ്റെ കാസ്റ്റിംഗ് വിവരങ്ങൾ പരസ്യമായതു മുതൽ ബോളിവുഡ് പ്രശസ്തിയുടെ എല്ലാ ഭാഗങ്ങളും ആസ്വദിക്കുകയാണ്. രൺവീർ സിങ്ങിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു ഡോക്ടർ അശോകിൻ്റെ ആഗ്രഹം. എന്നാൽ തൻ്റെ ചെറിയ അഭ്യർഥനയ്ക്ക് സിനിമയിൽ ഒരു വേഷം ലഭിക്കുമെന്ന് അയാൾക്ക് അറിയില്ലായിരുന്നു.

സെറ്റിലെത്തിയത് അർജുൻ രാംപാലിനെ ചികിത്സിക്കാൻ; മടങ്ങിയത് ധുരന്ധർ 2ൽ വേഷവുമായി
"ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം"; 'ധുരന്ധർ 2'വിനെ പ്രശംസിച്ച് രജനികാന്ത്

"ഞാൻ രൺവീറിനോട് ഒരു ഫോട്ടോ ചോദിച്ചു, അപ്പോൾ അദ്ദേഹം എൻ്റെ തോളിൽ കൈ വച്ചിട്ട് പറഞ്ഞു, 'സഹോദരാ, എന്തിനാണ് ഒരു ഫോട്ടോ? ഞങ്ങൾ നിങ്ങളെ സിനിമയിൽ എടുക്കും,'" ഇങ്ങനെയാണ് അശോക് ആ രംഗം ഓർത്തെടുക്കുന്നത്. രൺവീർ തമാശ പറയുകയാണെന്നാണ് താൻ ആദ്യം കരുതിയതെന്നും അശോക് പറയുന്നു. രൺവീറിൻ്റെ ആശയത്തോട് ഉടൻ തന്നെ ആദിത്യ ധർ യോജിക്കുകയും ചെയ്തു.

പരിക്കേറ്റ രൺവീർ സിംഗ് വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ വൈദ്യസഹായം തേടേണ്ട ഒരു രംഗത്തിലേക്കായിരുന്നു അശോകിനെ പരിഗണിച്ചത്. ഒറ്റ ടേക്കിൽ തന്നെ ഷോട്ട് പൂർത്തിയായി. സ്വാഭാവികമായി അഭിനയിച്ചതിന് ആദിത്യ ധർ അഭിനന്ദനം അറിയിച്ചതായും അശോക് പറഞ്ഞു. സിനിമയുടെ ചിത്രീകരണ വേളയിൽ രൺവീറും അർജുൻ രാംപാലും അടക്കമുള്ളവർ വളരെ സൗഹൃദപരമായാണ് പെരുമാറിയതെന്നും അശോക് ഓർത്തെടുക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com