'അവൾക്ക് ഒപ്പം എന്നാൽ എല്ലാ അതിജീവിതകൾക്കും ഒപ്പം എന്നാണ്': സയനോര

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് 9 വർഷം തികയുന്ന ദിവസമാണ് മെഴുകിതിരി തെളിയിച്ചു കൊണ്ട് അവൾക്കൊപ്പം ക്യാമ്പയിൻ സംഘടിപ്പിച്ചത്
'അവൾക്ക് ഒപ്പം എന്നാൽ എല്ലാ അതിജീവിതകൾക്കും ഒപ്പം എന്നാണ്': സയനോര
Source: Screengrab
Published on
Updated on

ആക്രമിക്കപ്പെടുന്നവർ ഇരകളല്ല അതിജീവിതകളാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് അവൾക്കൊപ്പം പരിപാടി സംഘടിപ്പിച്ച് ഡബ്ല്യൂസിസി.നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് 9 വർഷം തികയുന്ന ദിവസമാണ് മെഴുകിതിരി തെളിയിച്ചു കൊണ്ട് അവൾക്കൊപ്പം ക്യാമ്പയിൻ സംഘടിപ്പിച്ചത്.

അവൾക്ക് ഒപ്പം എന്നാൽ എല്ലാ അതിജീവിതകൾക്കും ഒപ്പം എന്നാണെന്നും അത് ഒരു വ്യക്തിയ്ക്ക് മാത്രമല്ലെന്നും കൊച്ചിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഗായിക സയനോര പറഞ്ഞു. മെഴുകുതിരിയിലെ വെളിച്ചം ആവശ്യമുള്ളവർക്ക് വേണ്ടി അത് കത്തിക്കൊണ്ടിരിക്കുമെന്നും സയനോര വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റ സുഹൃത്ത് കൂടിയായ സയനോര പരിപാടിയിൽ ഗിറ്റാർ വായിക്കുകയും ചെയ്തിരുന്നു. സയനോരയെ കൂടാതെ നടി ജോളി ചിറയത്ത്, ശീതൾ ശ്യാം, സംഗീത ജനചന്ദ്രൻ തുടങ്ങിയവരും കൊച്ചിയിൽ നടന്ന പരിപാടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മെഴുകിതിരി തെളിയിക്കാനെത്തിയിരുന്നു.

'അവൾക്ക് ഒപ്പം എന്നാൽ എല്ലാ അതിജീവിതകൾക്കും ഒപ്പം എന്നാണ്': സയനോര
ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സ്ത്രീയുടെ നേരേയുള്ള ഏത് തരത്തിലുള്ള ഏത് അതിക്രമവും നിസാരവൽക്കരിക്കുന്ന ,നീതി പോയിട്ട് ന്യായമായ ഒന്നും അതിന് മേൽ നടക്കാത്ത ഒരു സ്ഥിതിവിശേഷമാണ് നിലവിൽ കണ്ടു വരുന്നതെന്ന് നടി ജോളി ചിറയത്ത് പറഞ്ഞു.

തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ ഭാഗ്യലക്ഷ്മി, ബീനാപോൾ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവരും പങ്കെടുത്തു.

ഒരിക്കലും ഞങ്ങൾ തളരില്ല, അവളെ തളരാൻ സമ്മിതിക്കില്ല എന്ന് സമൂഹത്തോട് അവളെ തളർത്താൻ ശ്രമിച്ച എതിരാളികളോട് പറയാനാണ് ഇവിടെ കൂടിയിരിക്കുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com