"ചിരി വരുന്നില്ല! അൽപ്പം കടന്നുപോയി"; വിക്കി കൗശലിന്റെ 'വൈഫ് ജോക്കുകൾ'ക്ക് വിമർശനം

വൈവാഹിക ജീവിതത്തെ ബാച്ചിലർമാരുടെ ജീവിതവുമായി താരതമ്യം ചെയ്തുകൊണ്ട് നടൻ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്
ബോളിവുഡ് നടൻ വിക്കി കൗശൽ
ബോളിവുഡ് നടൻ വിക്കി കൗശൽSource: ANI
Published on
Updated on

ബോളിവുഡ് നടൻ വിക്കി കൗശൽ ഒരു വിവാഹച്ചടങ്ങിൽ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. വൈവാഹിക ജീവിതത്തെ ബാച്ചിലർമാരുടെ ജീവിതവുമായി താരതമ്യം ചെയ്തുകൊണ്ട് നടൻ പറഞ്ഞ വാക്കുകളാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. താരത്തിന്റെ 'തമാശകൾ' അൽപ്പം കടന്നുപോയെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.

വിവാഹച്ചടങ്ങിൽ വരന്റെ പിതാവിനോട് വിക്കി കൗശൽ നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയത്. "ആവേശം (ജോഷ്) എത്രത്തോളം ഉണ്ട്?" എന്ന് വരന്റെ പിതാവിനോട് വിക്കി ചോദിച്ചു. സദസിൽ നിന്ന് "ഹൈ (High), സർ!" എന്ന് മറുപടിയും വന്നു. "ബാച്ചിലർമാരുടെ ആവേശം എപ്പോഴും ഹൈ ആയിരിക്കും. എന്നാൽ ഞങ്ങളെപ്പോലെ വിവാഹിതരുടെ ആവേശം വർഷങ്ങൾ കഴിയുംതോറും കുറഞ്ഞുവരും. പക്ഷേ പേടിക്കേണ്ട, നാല് ദിവസം കൊണ്ടൊന്നും ഈ ആവേശം കുറയില്ല," എന്നാണ് തുടർന്ന് നടൻ പറഞ്ഞത്.

ബോളിവുഡ് നടൻ വിക്കി കൗശൽ
'ലൈംഗികച്ചുവയുള്ള വരികൾ'; നോറ ഫത്തേഹിയുടെ ഡാൻസ് നമ്പർ നിരോധിക്കണമെന്ന് പരാതി, നടപടിക്കൊരുങ്ങി സിബിഎഫ്‍‌സി

ഈ വീഡിയോ വൈറലായതോടെയാണ് വിക്കി കൗശലിനെതിരെ വിമർശനങ്ങൾ ഉയർന്നത്. 2026ലും ഇത്തരം സ്ത്രീവിരുദ്ധമായ 'വൈഫ് ജോക്കുകൾ' പറയുന്നതിനോട് യോജിക്കാനാവില്ലെന്നാണ് പലരും കുറിച്ചത്. നടന്റെ പരാമർശങ്ങൾ പങ്കാളിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇതിൽ ഒരു തമാശയും തോന്നുന്നില്ലെന്നും കമന്റുകൾ ഉയരുന്നുണ്ട്.

ബോളിവുഡ് നടൻ വിക്കി കൗശൽ
"അച്ഛന്റെ ലെഗസി, മകന്റെ നിയോഗം"; നിവിൻ പോളിയുടെ പൊളിറ്റിക്കൽ ഡ്രാമ 'പ്രതിഛായ' റിലീസ് തീയതി പുറത്ത്

2021 ഡിസംബർ ഒൻപതിനായിരുന്നു കത്രീന കൈഫ് - വിക്കി കൗശൽ വിവാഹം. രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. 2025 നവംബർ ഏഴിന് ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. വിഹാൻ എന്നാണ് കുട്ടിയുടെ പേര്.

വിക്കി കൗശൽ അവസാനമായി അഭിനയിച്ച പീരീഡ് ഡ്രാമ 'ഛാവ' 2025ലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. സഞ്ജയ് ലീല ബൻസാലി ചിത്രം 'ലവ് & വാർ' ആണ് നടന്റെ അടുത്ത റിലീസ്. ശങ്കറിന്റെ സ്വപ്ന ചിത്രം 'വേൽപ്പാരി'യിൽ ഒരു പ്രധാന കഥാപാത്രമായി വിക്കി എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ശ്രീറാം രാഘവൻ സംവിധാനം 'മെറി ക്രിസ്മസ്' എന്ന ചെയ്ത ക്രൈം ത്രില്ലർ ചിത്രത്തിലാണ് കത്രീന അവസാനം അഭിനയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com