"മൈനസ് 27 ഡിഗ്രി തണുപ്പ്, ഞാൻ സൽവാർ കമീസിലും മറ്റെല്ലാവരും ജാക്കറ്റിലും"; 'ഫന' ചിത്രീകരണ ഓർമകൾ പങ്കുവച്ച് കജോൾ

ആമിർ ഖാനും കജോളും പ്രധാന വേഷങ്ങളിൽ എത്തിയ 'ഫന' റിലീസ് ആയിട്ട് കഴിഞ്ഞ ദിവസം 20 വർഷം തികഞ്ഞു
'ഫന' സിനിമയിൽ ആമിർ ഖാനും കജോളും
'ഫന' സിനിമയിൽ ആമിർ ഖാനും കജോളും
Published on
Updated on

ബോളിവുഡിലെ ഐക്കോണിക് ചിത്രങ്ങളിൽ ഒന്നാണ് കുനാൽ കോഹ്‌ലി സംവിധാനം ചെയ്ത 'ഫന'. ആമിർ ഖാനും കജോളും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം റിലീസ് ആയിട്ട് കഴിഞ്ഞ ദിവസം 20 വർഷം തികഞ്ഞു. ഇതിന്റെ സന്തോഷവും സിനിമാ ചിത്രീകരണ സമയത്തെ ഓർമകളും പങ്കുവച്ചിരിക്കുകയാണ് കജോൾ.

കടുത്ത തണുപ്പിൽ ആമിറിന് ഒപ്പമുള്ള ഗാന ചിത്രീകരണത്തെപ്പറ്റിയുള്ള ഓർമകൾ കജോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. "ഫനാ റിലീസ് ചെയ്തിട്ട് 20 വർഷം തികയുന്നു. അന്ന് എന്റെ മകൾക്ക് രണ്ടര വയസ്സായിരുന്നു, എനിക്ക് ______. പക്ഷേ എനിക്ക് ഏറ്റവും കൂടുതൽ ഓർമ വരുന്നത് പോളണ്ടിന്റെ ആ പ്രൗഢി തന്നെയാണ്. മെനസ് 27 ഡിഗ്രി സെൽഷ്യസ് തണുപ്പ്, മനോഹരമായ കാടുകൾ, പിന്നെ നടപ്പാതകളിൽ ഉപയോഗിച്ചിരുന്ന സ്ലെഡ്ജുകൾ ! പിന്നെ തീർച്ചയായും, മറ്റെല്ലാവരും നല്ല കട്ടിയുള്ള ജാക്കറ്റുകൾ ധരിച്ചപ്പോൾ ഞാൻ ഒരു നേർത്ത സൽവാർ കമീസാണ് ധരിച്ചിരുന്നത് എന്ന കാര്യവും.. എന്തൊരു മനോഹരമായ പഴയകാല ഓർമ!," കജോൾ എക്സിൽ കുറിച്ചു. സിനിമയിലെ ചില സ്റ്റില്ലുകളും കുറിപ്പിനൊപ്പം നടി പങ്കുവച്ചു.

കാഴ്ചാ പരിമിതിയുള്ള 'സൂണി അലി ബേഗ്' എന്ന കഥാപാത്രത്തെയാണ് കജോൾ ചിത്രത്തിൽ അവതരിപ്പിച്ചത്. ആമിർ ഖാൻ അഭിനയിച്ച 'റെഹാൻ' എന്ന കഥാപാത്രവുമായി സൂണി പ്രണയത്തിലാകുന്നു. പിന്നീട് ഇയാളുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുന്നതോടെ കഥ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുന്നു. ആമിർ - കജോൾ ജോഡിക്ക് ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സമ്മാനിച്ച ചിത്രമാണ് 'ഫന'.

'ഫന' സിനിമയിൽ ആമിർ ഖാനും കജോളും
"സിനിമ അവസാനിച്ചാൽ ഉടൻ തിയേറ്റർ വിടരുത്!" പ്രേക്ഷകർക്ക് മുന്നറിയിപ്പുമായി 'കാട്ടാളൻ' ടീം

ഋഷി കപൂർ, കിരൺ ഖേർ, തബു, ശരത് സക്‌സേ, ലാറ ദത്ത, ഷൈനി അഹൂജ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രവി കെ. ചന്ദ്രൻ ആയിരുന്നു സിനിമയുടെ ഛായാഗ്രഹണം. ജതിൻ-ലളിത് സഖ്യം ഒരുക്കിയ 'ഫന'യിലെ ഗാനങ്ങൾ ഇന്നും ആസ്വദകരുടെ പ്രിയപ്പെട്ടവയാണ്.

News Malayalam 24x7
newsmalayalam.com