ചിദംബരത്തിന്റെ 'ബാലൻ' കാൻസ് ചലച്ചിത്രമേളയിൽ; പ്രദർശനം മെയ് 14ന്

ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്
'ബാലൻ' പോസ്റ്റർ, സംവിധായകൻ ചിദംബരം
'ബാലൻ' പോസ്റ്റർ, സംവിധായകൻ ചിദംബരം
Published on
Updated on

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' ആഗോള വേദിയിലേക്ക്. വിഖ്യാതമായ കാൻസ് ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. മെയ് 14ന് രാത്രി എട്ട് മണിക്കാണ് കാൻസ് ഫിലിം മാർക്കറ്റിൽ സിനിമയുടെ പ്രത്യേക സ്ക്രീനിങ്.

പുതുമുഖങ്ങൾ ആണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

'ബാലൻ' പോസ്റ്റർ, സംവിധായകൻ ചിദംബരം
ഇതാണ് ബേസിലിന്റെ 'പട്ടി ഷോ'; 'അതിരടി'യിലെ വൈബ് പാട്ട് പുറത്ത്

വിജയ് ചിത്രം 'ജന നായകൻ', യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്' എന്നീ വമ്പൻ പ്രോജക്ടുകളുടെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻ നിർമിക്കുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും 'ബാലനു'ണ്ട്. അജയൻ ചാലിശേരിയാണ് സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ. സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് ഷൈജു ഖാലിദ്. എഡിറ്റിങ് - വിവേക് ഹർഷൻ.

കാസ്റ്റിങ് ഡയറക്ടർ/ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗണപതി, വസ്ത്രാലങ്കാരം: സപ്ന കാജാ റാവുത്തർ, മേക്കപ്പ്: റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ: ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി: ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസോസിയേറ്റ് പ്രൊഡ്യൂസഴ്സ്: സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്: ബിനു ബാലൻ, എസ്.കെ. ശ്രീരാഗ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ: രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്സ്

News Malayalam 24x7
newsmalayalam.com