അജിത്തിനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ് എത്തി; ഒപ്പം തൃഷയും | വീഡിയോ

കഴിഞ്ഞ ദിവസം പുലർച്ചെയാണ് അജിത് കുമാറിന്റെ മാതാവ് മോഹിനി മണി നിര്യാതയായത്
അജിത്തിനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ് എത്തി; ഒപ്പം തൃഷയും | വീഡിയോ
Published on
Updated on

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ അമ്മ മോഹിനി മണിയുടെ വിയോഗത്തിൽ വീട്ടിലെത്തി അനുശോചനമറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അജിത്തിന്റെ മാതാവ് നിര്യാതയായത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. യുഎഇയിലായിരുന്ന അജിത് ഇന്നലെ വൈകിട്ടാണ് ചെന്നൈയിലെ വീട്ടിലെത്തിയത്. രാത്രി വൈകി നടന്റെ വീട്ടിലെത്തിയ വിജയ് തന്റെ അനുശോചനം അറിയിച്ചു. നടി തൃഷയും വിജയ്‌ക്കൊപ്പം ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു.

അജിത്തിന്റെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പ് വിജയ് എക്സിൽ പങ്കുവച്ചിരുന്നു. "എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനിയുടെ വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിതനാണ്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. സ്നേഹനിധിയായ അമ്മയെ നഷ്ടപ്പെട്ട അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഈ കഠിന ഘട്ടത്തെ നേരിടാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ," എന്നാണ് വിജയ് എക്സിൽ കുറിച്ചത്.

അജിത്തിനെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ് എത്തി; ഒപ്പം തൃഷയും | വീഡിയോ
'സ്റ്റാർ വാർസ്' എഡിറ്റർ മാർസിയ ലൂക്കസ് അന്തരിച്ചു

മൂന്ന് വര്‍ഷം മുൻപാണ് അജിത്തിന്റെ അച്ഛന്‍ പി. സുബ്രഹ്മണ്യം അന്തരിച്ചത്. ഈ വിയോഗത്തിന്റെ വേദനയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് അജിത്തിന് അമ്മയേയും നഷ്ടമാകുന്നത്. അനില്‍ കുമാര്‍, അനൂപ് കുമാര്‍ എന്നിവരാണ് അജിത്തിന്റെ സഹോദരങ്ങള്‍.

News Malayalam 24x7
newsmalayalam.com