രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും; ആദ്യ ചിത്രം പങ്കുവച്ചു

ചിത്രത്തിൽ കുഞ്ഞനുജത്തിയെ ചുംബിക്കുന്ന ദുവയെയും കാണാം
രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും; ആദ്യ ചിത്രം പങ്കുവച്ചു
Source: Instagram / deepikapadukone
Published on: 
Updated on: 

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും.'ദേവി പദുക്കോൺ സിംഗ്' എന്നാണ് ദമ്പതികൾ മകൾക്ക് പേരിട്ടിരിക്കുന്നത്. കുട്ടിയെ കൈകളിൽ പിടിച്ച് ഇരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ദമ്പതികളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ സഹോദരിയെ ചുംബിക്കുന്ന മൂത്ത മകൾ ദുവയെയും കാണാം.

പോസ്റ്റിന് പിന്നാലെ, കമന്റ് സെക്ഷനിൽ ആശംസകളുമായി സിനിമാ രംഗത്തെ പ്രമുഖരും ആരാധകരും എത്തി. ശർവരി, മൃണാൾ താക്കൂർ, ഭൂമി പഡ്നേക്കർ, പ്രഗ്യ ജെയ്‌സ്വാൾ, ഹർഷദീപ് കൗർ എന്നിവരടക്കം നിരവധി പ്രമുഖർ തങ്ങളുടെ സ്നേഹവും ആശംസകളും അറിയിച്ചു.

രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും; ആദ്യ ചിത്രം പങ്കുവച്ചു
'ഓക്കേല ഓക്കേല...', ഗെറ്റോ കിഡ്സിനൊപ്പം ചുവടുവച്ച് മോഹൻലാൽ; 'സ്വീറ്റ് റിവഞ്ച്' എന്ന് ആരാധകർ

ഈ വർഷം ആദ്യമാണ് രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്ന വിവരം താരദമ്പതികൾ പരസ്യമാക്കിയത്. പൊസിറ്റീവ് ടെസ്റ്റ് റിസൾട്ട് കാണിക്കുന്ന ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റും കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞ് ദുവയുടെ ചിത്രം ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. 2026 സെപ്റ്റംബർ 19നാണ് ദേവി ജനിച്ചത്.

ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ചായിരുന്നു ദീപികയുടെയും രൺവീറിന്റെയും വിവാഹം. 2024 സെപ്റ്റംബറിലാണ് ഇരുവരും ദുവയെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തത്.

News Malayalam 24x7
newsmalayalam.com