Denis Villeneuve | ഹോളിവുഡിനെ ഞെട്ടിച്ച പുറപ്പാട്

ആദ്യ സിനിമ മുതൽ 'ഡൂൺ പാർട്ട് 2' വരെ തനതായ ദൃശ്യശൈലിയാണ് ഡെനി വില്ലനവ്വ് പിന്തുട‍ർന്നത്

കാനഡയിലെ ക്യൂബെക്കിലാണ് ഡെനി വില്ലനവ്വിന്റെ ജനനം. അച്ഛൻ ജീൻ വില്ലനവ്വ് ഒരു നോട്ടറിയായിരുന്നു. അമ്മ നിക്കോൾ ഡെമേഴ്‌സി വീട്ടമ്മയും. ആ നാടിന്റെ സാമൂഹിക-രാഷ്ട്രീയ മാറ്റത്തിന്റെ ഉപോൽപ്പന്നമാണ് ഡെനി. 1960കളിലെ ക്യൂബെക് പൊതുതെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അധികാരത്തിൽ ഏറിയതിനെ തുടർന്ന് ഫ്രഞ്ച് കാനഡയിൽ, പ്രത്യേകിച്ച് ക്യൂബെക്കിൽ, ഉണ്ടായ റാഡിക്കലായ പരിവർത്തനങ്ങൾ വർഷങ്ങൾക്ക് അപ്പുറം ജനിച്ച ഡെനിയേയും സ്വാധീനിച്ചു. സിനിമയ്ക്ക് മുകളിലുണ്ടായിരുന്ന കത്തോലിക്ക സഭയുടെ സെൻസ‍ഷിപ്പും സദാചാര നോട്ടവും നീങ്ങുന്നത് ഈ നിശബ്ദ വിപ്ലവ കാലഘട്ടത്തിലാണ്. ഈ വിപ്ലവം പരുവപ്പെടുത്തിയ ഒരു വ്യവസ്ഥയ്ക്ക് ഉള്ളിലാണ് ഡെനിയുടെ പിറവിയും വളർച്ചയും.

ഡെനി വില്ലനവ്വിന്റെ ജീവിതവും സിനിമയും. കൂടുതൽ അറിയാൻ വീഡിയോ കാണുക