

മുംബൈ: നടന്‍ ധര്‍മേന്ദ്ര അന്തരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കുടുംബം. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും പിതാവ് സുഖം പ്രാപിച്ചു വരികയാണെന്നും മകളും നടിയുമായ ഇഷ ഡിയോള്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
പിതാവ് ആരോഗ്യവാനാണ്. സുഖം പ്രാപിച്ചു വരുന്നു. കുടുംബത്തിന് സ്വകാര്യത നല്‍കണമെന്നും ഇഷ ഡിയോള്‍ ആവശ്യപ്പെട്ടു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നവംബര്‍ 10 നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ നിന്ന് മടങ്ങി. ഇന്നലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയും നടിയുമായ ഹേമ മാലിനി, മക്കളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ അദ്ദേഹത്തൊപ്പമുണ്ട്.