"ഞാൻ പഴഞ്ചൻ ചിന്താഗതിക്കാരനാണ്, ദേഷ്യം നിയന്ത്രിക്കുന്നതിൽ പ്രശ്നങ്ങളുണ്ട്"; ധ്രുവിന്റെ അഭിമുഖം വൈറൽ

നടി അനുപമ പരമേശ്വരൻ താൻ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെപ്പറ്റി തുറന്നുപറഞ്ഞതിനു പിന്നാലെയാണ് ധ്രുവിന്റെ അഭിമുഖം വൈറലാകുന്നത്
ധ്രുവ് വിക്രം
ധ്രുവ് വിക്രംSource: Instagram / dhruv.vikram
Published on
Updated on

തമിഴ് നടൻ ധ്രുവ് വിക്രമിന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബൈസൺ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിഖിൽ വിജയേന്ദ്ര സിംഹ എന്ന തെലുങ്ക് യൂട്യൂബറിന് നൽകിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടെന്നും എന്നാൽ അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടൻ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഈ ഭാഗം വ്യാപകമായാണ് പ്രചരിക്കുന്നത്.

"എനിക്ക് ദേഷ്യം നിയന്ത്രിക്കുന്നതിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഞാനതിൽ മെച്ചപ്പെടാൻ ശ്രമിക്കുകയാണ്. ഞാനിപ്പോൾ ദേഷ്യം വരുമ്പോൾ കണ്ണുകളടച്ച് അൽപ്പനേരം ആരോടും മിണ്ടാതെയിരിക്കും," എന്നാണ് ധ്രുവിന്റെ വാക്കുകൾ. താനൊരു പഴഞ്ചൻ ചിന്താഗതിക്കാരനാണെന്നും ആ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞിരുന്നു.

"ഞാനൊരു പഴഞ്ചൻ ചിന്താഗതിക്കാരനാണെന്ന് വേണമെങ്കിൽ പറയാം. ഒരു ഡേറ്റിന് പോയാൽ ആര് ബില്ല് കൊടുക്കണം എന്ന കാര്യത്തിൽ ആദ്യത്തെ തവണ പുരുഷൻ തന്നെ ബില്ല് അടയ്ക്കണം എന്നാണ് എന്റെ അഭിപ്രായം," ധ്രുവ് പറഞ്ഞു.

ധ്രുവ് വിക്രം
"ഇന്ന് 'റെമോ' ആണെങ്കിൽ, നാളെ അയാൾ 'അന്യൻ' ആയിരിക്കും"; നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതിനെപ്പറ്റി അനുപമ പരമേശ്വരൻ

കഴിഞ്ഞ ദിവസം പുറത്തുവന്ന നടി അനുപമ പരമേശ്വരന്റെ അഭിമുഖത്തിന് പിന്നാലെയാണ് ധ്രുവ് വിക്രം തന്റെ ദേഷ്യത്തെപ്പറ്റി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിരിക്കുന്നത്. മുൻ കാമുകനിൽ നിന്നും താൻ 'നാർസിസിസ്റ്റിക് അബ്യൂസ്' നേരിട്ടു എന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. പ്രണയിച്ചിരുന്ന വ്യക്തിയെ 'അന്യൻ' സിനിമയിലെ കഥാപാത്രവുമായാണ് നടി ഉപമിച്ചത്. അയാൾ ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോള്‍ അന്യനെപ്പോലെയുമാണ് പെരുമാറുന്നതെന്നുമാണ് താരം പറഞ്ഞത്.

ധ്രുവ് വിക്രം
ശ്രീദേവിയുടെ ജീവചരിത്ര പുസ്തകം വരുന്നു; കവർ പ്രകാശനം ചെയ്ത് പ്രിയങ്ക ചോപ്ര

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ പ്രണയത്തകർച്ചയിലൂടെ കടന്നുപോവുകയാണെന്ന് നടി അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ഇപ്പോൾ ഈ രണ്ട് അഭിമുഖങ്ങളും ചേർത്തുവായിക്കുകയാണ് സോഷ്യൽ മീഡിയ. ധ്രുവിന്റെ ഇന്റർവ്യൂവിന്റെ കമന്റ് ബോക്സ് അതാണ് സൂചിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com