'ധുരന്ധർ' സിനിമകളുടെ മേക്കിങ് ഫീച്ചർ വരുന്നു; ഒടിടി റിലീസ് ഉടൻ | റിപ്പോർട്ട്

ജിയോ ഹോട്ട്സ്റ്റാർ ആണ് 'ധുരന്ധർ: ദ റിവഞ്ച്' സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്
'ധുരന്ധർ' സിനിമ
'ധുരന്ധർ' സിനിമ
Published on
Updated on

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ആദിത്യ ധർ ചിത്രം 'ധുരന്ധർ: ദ റിവഞ്ച്' മുന്നേറ്റം തുടരുകയാണ്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ 1,783 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 1,153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ. ഈ ഗംഭീര വിജയത്തിന് പിന്നാലെ, 'ധുരന്ധർ' സിനിമകളുടെ പിന്നണി കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഫീച്ചർ ഉടൻ ഒടിടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

'ധുരന്ധർ', 'ധുരന്ധർ: ദ റിവഞ്ച്' സിനിമകളിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം, ഗൗരവമേറിയ തിരക്കഥാ ചർച്ചകൾ, ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ തുടങ്ങി ഇതുവരെ പുറത്തുവിടാത്ത അണിയറ ദൃശ്യങ്ങളാകും ഈ മേക്കിങ് വീഡിയോയിൽ ഉണ്ടാകുകയെന്നാണ് സൂചന. ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

'ധുരന്ധർ' സിനിമ
'ധുരന്ധറി'ന് മൂന്നാം ഭാഗം...? മറുപടിയുമായി രാകേഷ് ബേദി

'ധുരന്ധർ' ആദ്യ ഭാഗം നെറ്റ്ഫ്ലിക്സിലായിരുന്നു സ്ട്രീം ചെയ്തതെങ്കിൽ, രണ്ടാം ഭാഗം ജിയോ ഹോട്ട്സ്റ്റാറിലായിരിക്കും എത്തുക. ഏകദേശം 155 കോടി രൂപയ്ക്ക് ജിയോ ഹോട്ട്സ്റ്റാർ ആണ് 'ധുരന്ധർ 2' സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഹിന്ദി സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഒടിടി കരാറുകളിൽ ഒന്നാണിത്. ഐപിഎൽ ഫിനാലെയ്‌ക്ക് ശേഷം, മെയ് അവസാനം അല്ലെങ്കിൽ ജൂൺ ആദ്യവാരത്തോടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കാനാണ് സാധ്യത.

'ധുരന്ധർ' സിനിമ
"ശക്തിമാനാകാൻ അഭിനയം മാത്രം പോരാ, രൺവീർ സിംഗിന് ആ വേഷം പറ്റില്ല"; കാരണം വ്യക്തമാക്കി മുകേഷ് ഖന്ന

ആദിത്യ ധർ എഴുതി, സംവിധാനം ചെയ്ത 'ധുരന്ധർ' സിനിമകളിൽ രൺവീർ സിംഗ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com