പ്രീമിയർ റെഡ് കാർപ്പറ്റിൽ 'ബ്രാൻഡ് ന്യൂ ഡേ' സർപ്രൈസ് പൊട്ടിച്ച് ഗായകൻ; നെറ്റിചുളിച്ച് മാർവൽ ആരാധകർ

മാർവൽ സ്റ്റുഡിയോസ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരമാണ് റെഡ് കാർപെറ്റിൽ വച്ച് അബദ്ധത്തിൽ ചോർന്നിരിക്കുന്നത്
പ്രീമിയർ റെഡ് കാർപ്പറ്റിൽ 'ബ്രാൻഡ് ന്യൂ ഡേ' സർപ്രൈസ് പൊട്ടിച്ച് ഗായകൻ; നെറ്റിചുളിച്ച് മാർവൽ ആരാധകർ
Published on
Updated on

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏവരും കാത്തിരിക്കുന്ന ചിത്രം, 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിലേക്ക് എത്തുകയാണ്. ലോസ് ആഞ്ചലസിൽ നടന്ന പ്രീമിയർ ഷോയ്‌ക്ക് പിന്നാലെ സിനിമയിലുള്ള പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് പ്രീമിയറിൽ ചിത്രത്തിന് ലഭിച്ചത്. എന്നാൽ, അതിനിടെ പ്രശസ്ത സംഗീതജ്ഞൻ സ്റ്റീവ് ലേസിക്ക് ഒരു അബദ്ധം പറ്റി. അതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. സ്പോയിലർ അലേർട്ട്!

പ്രീമയറിന് റെഡ് കാർപ്പറ്റിലെത്തിയ സ്റ്റീവ് ലേസിയോട് റിപ്പോർട്ടർ ഒരു ചോദ്യം ചോദിച്ചു: "ഈ സിനിമയിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന കഥാപാത്രം ഏതാണ്?" സ്പോയിലറുകളില്ലാതെ മറുപടി നൽകാനാണ് റിപ്പോർട്ടർ ആവശ്യപ്പെട്ടത്. എന്നാൽ, സിനിമയിലെ സർപ്രൈസ് പൊളിക്കുന്നതായിരുന്നു ഗായകന്റെ മറുപടി. വില്ലൻ കഥാപാത്രത്തെ തന്നെ ലേസി വെളിപ്പെടുത്തി.

പ്രീമിയർ റെഡ് കാർപ്പറ്റിൽ 'ബ്രാൻഡ് ന്യൂ ഡേ' സർപ്രൈസ് പൊട്ടിച്ച് ഗായകൻ; നെറ്റിചുളിച്ച് മാർവൽ ആരാധകർ
എങ്ങും ദളപതി കച്ചേരി! 250 കോടി ആഗോള ഗ്രോസുമായി 'ജന നായകൻ', കേരള കളക്ഷൻ 14 കോടിയിലേക്ക്

ചിത്രത്തിൽ സേഡി സിങ്ക് അവതരിപ്പിക്കുന്ന കഥാപാത്രത്തെപ്പറ്റിയാണ് ലേസി വെളിപ്പെടുത്തിയതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 'ബ്രാൻഡ് ന്യൂ ഡേ' ടീം സേഡിയുടെ കഥാപാത്രത്തെപ്പറ്റി ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ലേസിയുടെ വാക്കുകൾ പ്രചരിച്ചതോടെ ജീൻ ഗ്രേ എന്ന എക്സ് മെൻ കഥാപാത്രമായാണ് നടി ചിത്രത്തിൽ എത്തുകയെന്ന ഫാൻ തിയറികൾ ബലപ്പെട്ടിരിക്കുകയാണ്.

പ്രീമിയർ റെഡ് കാർപ്പറ്റിൽ 'ബ്രാൻഡ് ന്യൂ ഡേ' സർപ്രൈസ് പൊട്ടിച്ച് ഗായകൻ; നെറ്റിചുളിച്ച് മാർവൽ ആരാധകർ
കൃഷ്ണയായി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി 'ആകാശംലോ ഒക താര' ക്യാരക്ടർ പോസ്റ്റർ

നേരത്തെ ഒരു അഭിമുഖത്തിൽ , "മറ്റൊരാളുടെ മനസിലേക്ക് കടന്നുചെല്ലാൻ കഴിവുള്ള മിസ്റ്റീരിയസായ ഒരു വില്ലനെ"യാണ് ഇത്തവണ സ്പൈഡർ-മാൻ നേരിടുന്നതെന്ന് ടോം ഹോളണ്ട് പറഞ്ഞിരുന്നു. ഇതും 'ജീൻ ഗ്രേ തിയറി'കൾ ശരിവയ്ക്കുന്നതായിരുന്നു. ഏതായാലും, കഴിഞ്ഞ രണ്ടു വർഷമായി മാർവൽ സ്റ്റുഡിയോസും സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടണും അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരമാണ് റെഡ് കാർപെറ്റിൽ വച്ച് അബദ്ധത്തിൽ ചോർന്നിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com