യൂഫോറിയ താരം എറിക് ഡെയ്ൻ അന്തരിച്ചു

മെഡിക്കല്‍ ഡ്രാമയായ ഗ്രേയ്‌സ് അനാട്ടമിയിലെയും, HBO സീരീസായ യൂഫോറിയയിലെയും കഥാപാത്രങ്ങളിലൂടെയാണ് എറിക് ഡെയ്ൻ ശ്രദ്ധേയനായത്
യൂഫോറിയ താരം എറിക് ഡെയ്ൻ അന്തരിച്ചു
Source: Social Media
Published on
Updated on

ടെലിവിഷന്‍ സീരീസുകളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നടന്‍ എറിക് ഡെയ്ൻ അന്തരിച്ചു. കാലിഫോർണിയയിലെ വീട്ടില്‍ ആയിരുന്നു അന്ത്യം. 53 വയസായിരുന്നു. നാഡീ വ്യൂഹത്തെ ബാധിക്കുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വർഷമായി ചികിത്സയിലായിരുന്നു . മെഡിക്കല്‍ ഡ്രാമയായ ഗ്രേയ്‌സ് അനാട്ടമിയിലെയും, HBO സീരീസായ യൂഫോറിയയിലെയും കഥാപാത്രങ്ങളിലൂടെയാണ് എറിക് ഡെയ്ൻ ശ്രദ്ധേയനായത്.

എറിക് തൻ്റെ അവസാന ദിവസങ്ങൾ പ്രിയപ്പെട്ട കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമാണ് ചെലവഴിച്ചതെന്നും ALS-നൊപ്പമുള്ള തൻ്റെ യാത്രയിലുടനീളം, എറിക് അവബോധത്തിനും ഗവേഷണത്തിനും ശ്രമിക്കുകയും ഈ രോഗത്തെ നേരിടുന്ന മറ്റുള്ളവരിൽ മാറ്റമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതായി എറികിൻ്റെ പ്രതിനിധി മെലീസ്സ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യൂഫോറിയ താരം എറിക് ഡെയ്ൻ അന്തരിച്ചു
ചോരക്കളി! ഗീതുവിന്റെ മാസ് വരവ്; യഷ് ചിത്രം 'ടോക്‌സിക്' ടീസർ പുറത്ത്

കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിനിടെയാണ് എറിക് താൻ ALS ബാധിതനാണെന്ന വിവരം വെളിപ്പെടുത്തുന്നത്. ഇതിന് പിന്നാലെ തൻ്റെ വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ടതായും അദ്ദേഹം അറിയിച്ചു. മരണത്തിന് മൂന്നാഴ്ച മുമ്പാണ് രോഗം സംബന്ധിച്ച ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹം ALS നെറ്റ്‍വർക്ക് ഗാലയിൽ നിന്നും പിന്മാറിയത്.

മാർലി ആന്‍ഡ് മീ, വാലന്റൈൻസ് ഡേ, ബർലെസ്‌ക് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നടിയും മോഡലുമായ റെബേക്ക ഗേഹാർട്ടാണ് പങ്കാളി. രണ്ട് പെണ്‍മക്കളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com