"ആവേശം 2 വരും"; അപ്ഡേറ്റ് പുറത്തുവിട്ട് ഫഹദ് ഫാസിൽ

ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് 'ആവേശം'
'ആവേശം' സിനിമ പോസ്റ്റർ
'ആവേശം' സിനിമ പോസ്റ്റർ
Published on
Updated on

കൊച്ചി: ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവൻ ഒരുക്കിയ ആക്ഷൻ കോമഡി ചിത്രമാണ് 'ആവേശം'. മലയാളത്തിന് പുറത്തും വലിയ ഹിറ്റായി മാറിയ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രത്തിന് ഇന്ന് കൾട്ട് സ്റ്റാറ്റസാണുള്ളത്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി നിരന്തരമായി ആവശ്യപ്പെടുന്ന ആരാധകരുടെ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ് ഫഹദ്.

"ആവേശം 2 ഉണ്ടാകും. എവിടെപ്പോയാലും ആളുകൾ ചോദിക്കുന്നത് ആവേശത്തിന്റെ രണ്ടാം ഭാഗത്തെപ്പറ്റിയാണ്. 2027ലോ 28ലോ ചിത്രം പ്രതീക്ഷിക്കാം," എന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. വർഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തിലാണ് താരം ഈ വമ്പർ അപ്ഡേറ്റ് പുറത്തുവിട്ടത്. ഇതിനൊപ്പം, മഹേഷ് നാരായണൻ ചിത്രം 'പേട്രിയറ്റി'ൽ താൻ വില്ലനായിരിക്കും എന്നും നടൻ പറഞ്ഞു.

'ആവേശം' സിനിമ പോസ്റ്റർ
"പേട്രിയറ്റിൽ ഞാൻ വില്ലനാണ്"; ഫഹദ് ഫാസിൽ പറഞ്ഞത് കളിയോ കാര്യമോ?

2023 ഏപ്രിൽ 11നാണ് 'ആവേശം' തിയേറ്ററുകളിലേക്ക് എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നായിരുന്നു നിർമാണം. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ അണിനിരന്ന ചിത്രമാണിത്. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സിനിമയിൽ സുഷിന്‍ ശ്യാം ഈണം നൽകിയ ഗാനങ്ങൾ ചാർട്ട്ബസ്റ്ററുകളായിരുന്നു.

എഡിറ്റര്‍ - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷര്‍ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com