ജി. കൃഷ്ണ കുമാർ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ

2021 ഫെബ്രുവരിയിലാണ് കൃഷ്ണകുമാ‍ർ ബിജെപിയിൽ ചേർന്നത്
ജി. കൃഷ്ണകുമാർ
ജി. കൃഷ്ണകുമാർ
Published on
Updated on

ദേശീയ ചലച്ചിത്ര വികസന കോർപറേഷന്റെ (എൻഎഫ്ഡിസി) പാർട്ട് ടൈം ചെയർമാനായി നടനും ബിജെപി നേതാവുമായ ജി. കൃഷ്ണ കുമാറിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. കൃഷ്ണ കുമാറിനെ എൻഎഫ്ഡിസി ബോ‍‍ർഡിന്റെ നോൺ ഒഫിഷ്യൽ ഡയറക്ടറായി നിയമിച്ചതായും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.

ദൂരദർശനിൽ വാർത്താ അവതാരകനായിരുന്ന കൃഷ്ണ കുമാ‍ർ സീരീയലുകളിലൂടെയാണ് അഭിനയജീവിതം ആരംഭിക്കുന്നത്. 1994ൽ പുറത്തിറങ്ങിയ 'കാശ്മീരം' ആണ് ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ജി. കൃഷ്ണകുമാർ
രഞ്ജിത്തിന്റെ അറസ്റ്റിൽ ഞെട്ടലില്ല, ശിക്ഷ എന്ന പേരിൽ നടക്കുന്നത് പെർഫോ‍മൻസ്: പാർവതി തിരുവോത്ത്

2021 ഫെബ്രുവരിയിലാണ് കൃഷ്ണ കുമാ‍ർ ബിജെപിയിൽ ചേർന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com