

കാലിഫോർണിയ: ഏവരും കാത്തിരിക്കുന്ന 2026ലെ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. അവാർഡ് നിശ ലയൺസ്ഗേറ്റ് പ്ലേ ആപ്പിലും വെബ്സൈറ്റിലും സ്ട്രീം ചെയ്യും. സമയവ്യത്യാസം കാരണം, ഇന്ത്യയിൽ ഇത് ജനുവരി 12ന് (തിങ്കളാഴ്ച) രാവിലെ 6:30 ന് ആകും ലഭ്യമാകുക.
കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടക്കുന്നത്. ലിയോനാർഡോ ഡികാപ്രിയോ നായകനായ പോൾ തോമസ് ആൻഡേഴ്സൺ ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ആണ് നോമിനേഷനിൽ മുന്നിലുള്ളത്. ഒൻപത് നാമനിർദേശങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ആറ് വിഭാഗങ്ങളിൽ നോമിനേഷൻ നേടിയ 'ദ വൈറ്റ് ലോട്ടസ്' ആണ് തൊട്ടുപിന്നിൽ. പാകിസ്ഥാൻ-അമേരിക്കൻ ഹാസ്യനടൻ കുമൈൽ നഞ്ചിയാനി 'ബെസ്റ്റ് സ്റ്റാൻഡ്-അപ്പ് കോമഡി' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തവണ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ഏക ദക്ഷിണേഷ്യൻ വ്യക്തി ഇദ്ദേഹമാണ്.
പ്രധാന വിഭാഗങ്ങളിൽ വിജയിക്കാൻ സാധ്യതയുള്ള സിനിമകളും താരങ്ങളും ഇവരാണ്:
ഹാംനെറ്റ്
ഫ്രാങ്കസ്റ്റൈൻ
സിന്നേഴ്സ്
ദ സീക്രട്ട് ഏജന്റ്
സെന്റിമെന്റൽ വാല്യൂ
ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്‍റ്
വിജയ സാധ്യത - സിന്നേഴ്സ് - ബ്ലാക്ക് പാന്തർ, ക്രീഡ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റയാൻ കൂഗ്ലർ ഒരുക്കിയ ചിത്രത്തിനാണ് സാധ്യത കൂടുതൽ കൽപ്പിക്കുന്നത്.
ബ്ലൂ മൂൺ
ബ്യൂഗോണിയ
മാർട്ടി സുപ്രീം
വൺ ബാറ്റിൽ ആഫ്റ്റർ അനദർ
നോ അദർ ചോയിസ്
നൊവൽ വാഗ്
വിജയ സാധ്യത - വൺ ബാറ്റിൽ ആഫ്റ്റർ അനദർ - നിരൂപക പ്രശംസ നേടിയ പോൾ തോമസ് ആൻഡേഴ്സന്റെ ഡാർക്ക് കോമഡി ചിത്രം ഗോൾഡൻ ഗ്ലോബിലും തിളങ്ങാനാണ് സാധ്യത.
ജെസ്സി ബക്ലി, ഹാംനെറ്റ്
ജെനിഫർ ലോറൻസ്, ഡൈ മൈ ലവ്
റെനേറ്റ് റെയിൻസ് വെ, സെന്റിമെന്റൽ വാല്യൂ
ജൂലിയ റോബർട്ട്സ്, ആഫ്റ്റർ ദ ഹണ്ട്
ടെസ്സ തോംപ്സൺ, ഹെഡ
ഇവ വിക്ടർ, സോറി, ബേബി
വിജയ സാധ്യത - ജെസ്സി ബക്ലി - ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടിയതോടെ, ഈ വിഭാഗത്തിൽ വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ജെസ്സി ബക്ലിക്കാണ്.
ജോയൽ എഡ്ഗർട്ടൺ, ട്രെയിൻ ഡ്രീംസ്
ഓസ്കാർ ഐസക്, ഫ്രാങ്കൻസ്റ്റൈൻ
ഡ്വെയ്ൻ ജോൺസൺ, ദ സ്മാഷിംഗ് മെഷീൻ
മൈക്കൽ ബി. ജോർദാൻ, സിന്നേഴ്‌സ്
വാഗ്നർ മൗറ, ദ സീക്രട്ട് ഏജന്റ്
ജെറമി അലൻ വൈറ്റ്, സ്പ്രിംഗ്സ്റ്റീൻ: ഡെലിവർ മി ഫ്രം നോവെയർ
വിജയ സാധ്യത - വാഗ്നർ മൗറ - കഴിഞ്ഞ വർഷം ഫെർണാണ്ട ടോറസിന്റെ വിജയത്തിന് ശേഷം, മറ്റൊരു ബ്രസീലിയൻ നടന് കൂടി ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിക്കുമോ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് ചരിത്രമാകും. അത്രമേൽ ആഴവും ഹൃദ്യവുമായിരുന്നു 'ദ സീക്രട്ട് ഏജന്റി'ലെ മൗറയുടെ പ്രകടനം.
റോസ് ബൈൺ, ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു
സിന്തിയ എറിവോ, വിക്കഡ്: ഫോർ ഗുഡ്
കെയിറ്റ് ഹഡ്‌സൺ, സോങ് സങ് ബ്ലൂ
ചേസ് ഇൻഫിനിറ്റി, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
അമാൻഡ സെയ്‌ഫ്രൈഡ്, ദ ടെസ്റ്റമെന്റ് ഓഫ് ആൻ ലീ
എമ്മ സ്റ്റോൺ, ബ്യൂഗോണിയ
വിജയ സാധ്യത - റോസ് ബൈൺ - ക്രിട്ടിക്സ് അവാർഡുകൾ തൂത്തുവാരിയ നടി തന്നെ ഈ വിഭാഗത്തിൽ വിജയിക്കാനാണ് സാധ്യത. ഈ അവാർഡ് കൂടി ലഭിക്കുന്നതോടെ നടിയുടെ ആദ്യ ഓസ്കാർ നാമനിർദേശം ഉറപ്പാകും.
തിമോത്തി ചാലമെറ്റ്, മാർട്ടി സുപ്രീം
ജോർജ്ജ് ക്ലൂണി, ജയ് കെല്ലി
ലിയോനാർഡോ ഡികാപ്രിയോ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ഈതൻ ഹോക്ക്, ബ്ലൂ മൂൺ
ലീ ബ്യുങ് ഹുൻ, നോ അദർ ചോയ്സ്
ജെസ്സി പ്ലെമൺസ്, ബ്യൂഗോണിയ
വിജയ സാധ്യത - തിമോത്തി ചാലമെറ്റ് - പ്രശസ്ത പിംഗ് പോംഗ് താരം മാർട്ടി റീസ്മാന്റെ ജീവിതത്തെ ആസ്പദമാക്കി ജോഷ് സഫ്ദി സംവിധാനം ചെയ്ത 'മാർട്ടി സുപ്രീം' എന്ന ചിത്രത്തിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് തിമോത്തി കാഴ്ചവച്ചിരിക്കുന്നത്.
ബെനിസിയോ ഡെൽ ടോറോ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ജേക്കബ് എലോർഡി, ഫ്രാങ്കൻസ്റ്റൈൻ
പോൾ മെസ്കൽ, ഹാംനെറ്റ്
ഷീൻ പെൻ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ആദം സാൻഡ്‌ലർ, ജയ് കെല്ലി
സ്റ്റെല്ലൻ സ്കാർസ്ഗാർഡ്, സെന്റിമെന്റൽ വാല്യൂ
വിജയ സാധ്യത - ജേക്കബ് എലോർഡി -അത്യാഗ്രഹത്തിനും അഹങ്കാരത്തിനും ഇടയിൽ അകപ്പെട്ടുപോയ ഫ്രാങ്കസ്റ്റൈനെ വളരെ ആത്മാംശത്തോടെയാണ് ഈ ഓസ്‌ട്രേലിയൻ നടൻ അഭിനയിച്ച് ഫലിപ്പിച്ചത്.
എമിലി ബ്ലണ്ട്, ദ സ്മാഷിംഗ് മെഷീൻ
എല്ലെ ഫാനിംഗ്, സെന്റിമെന്റൽ വാല്യൂ
അരിയാന ഗ്രാൻഡെ, വിക്കഡ്: ഫോർ ഗുഡ്
ഇംഗ ഇബ്സ്ഡോട്ടർ ലിലിയാസ്, സെന്റിമെന്റൽ വാല്യൂ
ആമി മാഡിഗൻ, വെപ്പൺസ്
തെയ്യാന ടെയ്‌ലർ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
വിജയ സാധ്യത - എല്ലെ ഫാനിംഗ് - ദ സ്മാഷിംഗ് മെഷീൻ എന്ന ഫാമലി ഡ്രാമയിൽ അമേരിക്കൻ നടിയായുള്ള എല്ലെയുടെ പ്രകടനം അതിമനോഹരമാണ്. വളരെ സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ യാതൊരു ആയാസവുമില്ലാതെ അവർ അവതരിപ്പിച്ചു എന്നത് അതിശയകരമാണ്.
ക്ലോയി ഷാവോ, ഹാംനെറ്റ്
ഗില്ലെർമോ ഡെൽ ടോറോ, ഫ്രാങ്കൻസ്റ്റൈൻ
ജാഫർ പനാഹി, ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്‍റ്
ജോക്കിം ട്രയർ, സെന്റിമെന്റൽ വാല്യൂ
പോൾ തോമസ് ആൻഡേഴ്സൺ, വൺ ബാറ്റിൽ ആഫ്റ്റർ അനദർ
റയാൻ കൂഗ്ലർ, സിന്നേഴ്‌സ്
വിജയ സാധ്യത - പോൾ തോമസ് ആൻഡേഴ്സൺ - 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന സിനിമ കൊണ്ട് ഈ മാധ്യമത്തിലെ തന്റെ കയ്യൊതുക്കം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പിടിഎ. കഴിഞ്ഞ വർഷത്തെ മികച്ച സിനിമയായി പല നിരൂപകരം കണക്കാക്കിയത് പോളിന്റെ ഈ ബൃഹത്തായ സിനിമയാണ്.
അവതാർ: ഫയർ ആൻഡ് ആഷ്
എഫ് വൺ
കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്
മിഷൻ ഇംപോസിബിൾ: ദ ഫൈനൽ റെക്കണിംഗ്
സിന്നേഴ്‌സ്
വെപ്പൺസ്
വിക്കഡ്: ഫോർ ഗുഡ്
സൂട്ടോപ്പിയ 2
വിജയ സാധ്യത - കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ് - ഈ ആനിമെ ചിത്രം ബോക്സ് ഓഫീസിൽ വൻ തരംഗമായിരുന്നു. റെക്കോർഡുകൾ തകർത്തെറിഞ്ഞ ഈ ചിത്രത്തിനാണ് വിജയസാധ്യത.