കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ഒത്തുതീർപ്പാക്കാൻ ഇടനിലക്കാരനായി നിന്ന് താൻ പണം തട്ടിയെടുത്തു എന്ന പ്രചാരണം തള്ളി ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹനാൻ ഷാ. നടൻ ആൻ്റണി വർഗ്ഗീസ് പെപ്പെയുടെ ആരോപണം വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണ്. സമൂഹ മാധ്യമങ്ങൾ വഴി തനിക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹനൻ ഷാ തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
ഹനാൻഷായുടെ വാക്കുകൾ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ഏതാനും കുറച്ച് Instagram Account കളിൽ നിന്ന് ഒരു അഭിനേതാവുമായി ബന്ധപ്പെട്ട് കളവായും കൃത്രിമമായും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് കണ്ടു. ഈ ഇട്ടിട്ടുള്ള വീഡിയോകളിൽ യിൽ ഞാൻ ഒരു അഭിനേതാവിന്റെ പൈസ Extort ചെയ്തതതായും അതുപോലെ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ത്രീ വിഷയത്തിൽ Mediate ചെയ്‌തതുമായി പറയുന്ന കാര്യങ്ങൾ യാഥാർഥ്യങ്ങൾ തിരിച്ചറിയാതെ കളവായി ഉന്നയിച്ചിട്ടുള്ളതാണ്.
ഞാനും ഈ പറയുന്ന അഭിനേതാവും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ Ente Cassette ഹക്കീം ഒരു സ്ത്രീയുമായി ബന്ധപ്പെട്ട Story Instagramil പോസ്റ്റ് ചെയ്തതായി എന്നോട് പറയുന്നത്, അന്ന് ആ സിനിമ സെറ്റിൽ Ente Cassette ഹക്കീം Follow ചെയ്യുന്നതായിട്ടുള്ള വ്യക്തി ഞാൻ മാത്രമായതുകൊണ്ടും അഭിനേതാവും അദ്ദേഹത്തിൻ്റെ മാനേജറും ഹക്കീമിനെ ബന്ധപ്പെടാൻ സാധിക്കാത്തതിനാലുമാണ് അഭിനേതാവ് എന്നെ കാര്യം അറിയിച്ചത്.
ആ സമയത്ത് അഭിനേതാവും അവരുടെ മാനേജറും ഈ കാര്യത്തിൽ നിരപരാധിയാണെന്ന് എന്നോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഹക്കീമിനെ ബന്ധപ്പെട്ടതും, ഹക്കീം ആവശ്യപ്പെട്ട പ്രകാരം 25 ലക്ഷം രൂപ നൽകുകയാണെങ്കിൽ പോസ്റ്റ് ചെയ്‌ത Story Delete ചെയ്യാമെന്നും മേൽ പറഞ്ഞ സ്ത്രീ പരാതി പിൻവലിക്കുമെന്നും, മേലിൽ പരാതിയുമായി മുന്നോട്ട് പോകില്ലായെന്നും, മേലിൽ ഇതിനെ സംബന്ധിച്ചോ സിനിമയെ സംബന്ധിച്ചോ Story അല്ലെങ്കിൽ പിന്നീടൊരു Post ചെയ്യില്ലായെന്ന് പറഞ്ഞതു പ്രകാരം ഞാൻ ആ വിവരം അഭിനേതാവിനെ അറിയിച്ചിട്ടുള്ളതും, അവർ സമ്മതിച്ചതിൻ്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ നേരിട്ടും, ബാക്കി 15 ലക്ഷം രൂപ നേരിട്ട് എടപ്പാൾ സ്വദേശത്ത് നൽകാൻ സാധിക്കാത്തതിൽ ഹക്കീമിന്റെയും അഭിനേതാവിൻ്റെ മാനേജരുടെയും നിർദ്ദേശപ്രകാരം എൻ്റെ സുഹൃത്തായ എടപ്പാൾ സ്വദേശി സവാദിൻ്റെ അക്കൗണ്ട് വഴി നൽകേണ്ട സാഹചര്യമുണ്ടായി. ആ സാമ്പത്തിക ഇടപാടിൽ ഇതല്ലാതെ എനിക്ക് വേറെയൊരു പങ്കുമില്ലാത്തതാണ്. ആ സാമ്പത്തിക ഇടപാടിലെ പൈസ ഞാൻ ഹക്കീമുമായി ചേർന്ന് Extort ചെയ്‌തതായി അഭിനേതാവിന് ഇന്നുവരെ ഒരു പരാതിയും ഇല്ല. അദ്ദേഹവും ഞാനും ഇപ്പോഴും നല്ല ബന്ധത്തിലാണ്. നിരപരാധിയായ എന്നെ ക്രൂശിക്കാനും കരിവാരി തേക്കാനുമാണ് ഉന്നയിക്കുന്നത്. കളവായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഞങ്ങളുടെ സിനിമയുടെ Producer ആയ നിരപരാധിയായ ശരീഫ് ഇക്കയെ ആവശ്യമില്ലാതെ ഇതിൽ വലിച്ചിഴച്ചിട്ടുള്ളതും, അതുപോലെ എൻ്റെ നിർദേശപ്രകാരം ഇതിൽ ഇടപെട്ട എൻ്റെ സുഹൃത്തായ Savad നെയും വലിച്ചിഴച്ചിട്ടുള്ളതുമാണ്. ആവശ്യമില്ലാതെ ഇതിൽ എനിക്കെതിരെ കളവായും കൃത്രിമമായും Content/Video Post ചെയ്തിട്ടുള്ള എല്ലാവർക്കുമെതിരെ ഞാൻ നിയമ നടപടി സ്വീകരിക്കുന്നതാണ്. അതുപോലെ എന്റെ നിരപരാധിത്വം ചെയ്യുന്നതാണ്. ഞാൻ തെളിയിക്കുക തന്നെ ചെയ്യുന്നതാണ്.