ശ്ശെടാ, ഇതിലേതാ ആമിർ? പ്രൊമോ പ്രാങ്കുമായി ഹാപ്പി പട്ടേൽ ടീം

ആമിർ ഖാനും , വീർ ദാസും , ആമിർ ഖാനായി വേഷം മാറിയ സുനിൽ ഗ്രോവറുമാണ് വീഡിയോയിലെ താരങ്ങൾ
ശ്ശെടാ, ഇതിലേതാ ആമിർ? പ്രൊമോ പ്രാങ്കുമായി ഹാപ്പി പട്ടേൽ ടീം
Source: Screengrab
Published on
Updated on

'ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസി'ൻ്റെ പുതിയ പ്രൊമോഷണൽ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തൻ്റെ ഉള്ളിലെ മാർക്കറ്റിംഗ് എക്സ്പേർട്ടിനെ വീണ്ടും പൊടിതട്ടി എടുത്തിരിക്കുകയാണ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ തൻ്റെ പുതിയ കോമിക് പ്രൊമോ വീഡിയോയിലൂടെ. ആമിർ ഖാനും , വീർ ദാസും , ആമിർ ഖാനായി വേഷം മാറിയ സുനിൽ ഗ്രോവറുമാണ് വീഡിയോയിലെ താരങ്ങൾ.

സുരക്ഷാ ജീവനക്കാർ ആമിറിനെ ഒരു കെട്ടിടത്തിൽ നിന്ന് പിടിച്ചു വലിച്ച് പുറത്താക്കുന്നതാണ് വീഡിയോയിലെ ആദ്യ രംഗം. പിന്നീട് ട്വിസ്റ്റ് വരുന്നത് ഫ്ലാഷ്ബാക്ക് വഴിയാണ്. ആമിർ ഖാൻ്റെ അതേ രീതിയിൽ വസ്ത്രം ധരിച്ച് പെരുമാറുന്ന ആമിർ ഖാനോട് വിചിത്രമായ രീതിയിൽ സാമ്യമുള്ള സുനിൽ ഗ്രോവറാണ് പിന്നീട് ചിത്രത്തിൽ തെളിയുന്നത്. ആമിറിനെ കാണാനെത്തുന്ന വീർ ദാസിനെ സുനിലിൻ്റെ വ്യാജൻ ആമിർ ആത്മവിശ്വാസത്തോടെ സ്വീകരിക്കുന്നു. വീർ ദാസ് തിരക്കഥയെഴുതി സഹസംവിധാനം നിർവഹിച്ച് അഭിനയിക്കുന്ന ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസിൻ്റെ ബോക്സ് ഓഫീസ് മഹത്വം, ആഗോള പ്രശസ്തി, ഓസ്കാർ പുരസ്കാരങ്ങൾ പോലും പ്രവചിക്കുന്നു.

ശ്ശെടാ, ഇതിലേതാ ആമിർ? പ്രൊമോ പ്രാങ്കുമായി ഹാപ്പി പട്ടേൽ ടീം
'പരാശക്തിക്കെതിരെ മനഃപൂർവം മോശം റിവ്യൂകൾ പറയുകയും റേറ്റിംഗ് കുറയ്ക്കുകയും ചെയ്യുന്നു'; വിജയ് ആരാധകർക്കെതിരെ ദേവ് രാംനാഥ്

തുടക്കത്തിൽ വീർ ദാസിന് സംശയം തോന്നുന്നുണ്ടെങ്കിലും പ്രശംസകൾ കൂടിയതോടെ ആത്മവിശ്വാസം കൂടുന്നു. വ്യാജനായ ആമിർ, ഉദാരമായ ബോണസ് ചെക്കും തുടർഭാഗത്തിന് വാഗ്ദാനങ്ങളും നൽകുന്നതോടെ വീർ ദാസ് വ്യാജ ആമിറിൻ്റെ നാടകത്തിൽ വീഴുന്നു. ഇതിനിടയിൽ യഥാർഥ ആമിർ ഖാൻ ഉടൻ തന്നെ ഇടപെട്ട് കള്ളക്കഥ തുറന്നുകാട്ടുന്നു. അവിടെയാണ് പിന്നീട് കഥയിലെ ട്വിസ്റ്റ് നടക്കുന്നത്. സത്യം അംഗീകരിക്കുന്നതിന് പകരം വീർ ദാസും സുനിൽ ഗ്രോവറും ആമിറിന് നേരെ തിരിയുകയും ആമിറിനെ വ്യാജനാക്കുകയും ചെയ്യുന്നു. വഞ്ചകരെ പുറത്താക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിക്കുന്നുണ്ടെങ്കിലും വ്യാജ ആമിർ ഗാർഡുകൾക്ക് പണം നൽകുന്നതോടെ ആമിർ ഖാൻ വീടിന് പുറത്താകുന്നു.കോമഡിയുടെ മേമ്പൊടിയോടെ പുറത്തിറക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ജനുവരി 16-ന് റിലീസാവുന്ന ഹാപ്പി പട്ടേൽ: ഖതർനാക് ജാസൂസ് നിർമിച്ചിരിക്കുന്നത് ആമിർ ഖാനാണ്. 2015ലെ കട്ടി ബട്ടിക്ക് ശേഷം ഇമ്രാൻ ഖാൻ്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഇത്. മോന സിംഗ്, ഷരീബ് ഹാഷ്മി, മിഥില പാൽക്കർ, സൃഷ്ടി താവ്ഡെ എന്നിവരും ചിത്രത്തിലുണ്ട്.

ശ്ശെടാ, ഇതിലേതാ ആമിർ? പ്രൊമോ പ്രാങ്കുമായി ഹാപ്പി പട്ടേൽ ടീം
ADOLESCENCE | 'ദോഷം' വളർത്തലില്‍ മാത്രമല്ല; 'ആണത്തത്തെ' നിർവചിക്കുന്ന പൊതുസമൂഹവും, ഏറ്റുപാടുന്ന വെർച്വല്‍ തലമുറയും

നെറ്റ്ഫ്ലിക്സിലെ കപിൽ ശർമ്മയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലെ ഗ്രോവറിൻ്റെ ഖാൻ എന്ന കഥാപാത്രത്തിൻ്റെ വൈറലായ പ്രകടനത്തിൻ്റെ അനുകരണമാണ് വീഡിയോയിലുള്ളത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com