ദുനിയാ..! ഹോംബാലെ ഫിലിംസ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക്

അന്താരാഷ്ട്ര വിപണിയിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ഒരുങ്ങുകയാണ് ഹോംബാലെ ഫിലിംസ്
ഹോംബാലെ ഫിലിംസ്
ഹോംബാലെ ഫിലിംസ്
Published on
Updated on

കൊച്ചി: ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക് കടക്കുന്നതായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയെ പുതുക്കി നിർവചിച്ച നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നിർമാണ കമ്പനിയാണ് അന്താരാഷ്ട്ര വിതരണരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

'കെജിഎഫ്: ചാപ്റ്റർ 1', 'കെജിഎഫ്: ചാപ്റ്റർ '2, 'കാന്താര', 'കാന്താര ചാപ്റ്റർ 1', 'സലാർ', 'മഹാവതാർ നരസിംഹ' എന്നീ വലിയ വിജയചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച കമ്പനി, ഇനി അന്താരാഷ്ട്ര വിപണിയിലും ശക്തമായ സാന്നിധ്യം ഉറപ്പാക്കാൻ ഒരുങ്ങുകയാണ്.

ഈ തന്ത്രപ്രധാനമായ വിപുലീകരണം കമ്പനിയുടെ യാത്രയിലെ ഒരു നിർണായക പുതിയ അധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ഭാഷകളും സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന പ്രമേയങ്ങളിലൂടെ വലിയ തോതിലുള്ള സിനിമകൾ ഒരുക്കിയിട്ടുള്ള അനുഭവസമ്പത്തോടെ, കേന്ദ്രീകൃതമായ ഒരു അന്താരാഷ്ട്ര വിതരണ ശൃംഖല രൂപപ്പെടുത്തുകയാണ് ഹോംബാലെ ഫിലിംസിന്റെ ലക്ഷ്യം.

ഹോംബാലെ ഫിലിംസ്
'കൂലി'യിലെ എന്റെ ഏഴ് സീനുകൾ കട്ട് ചെയ്ത് പോയതാണ്: ബാബുരാജ്
ഹോംബാലെ ഫിലിംസ്
ഹോംബാലെ ഫിലിംസ്

ഈ വിദേശ വിതരണ പദ്ധതി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രങ്ങൾക്കു മാത്രം പരിമിതമായിരിക്കില്ല എന്നതാണ് പ്രധാനം. ഇന്ത്യയിലുടനീളമുള്ള മറ്റ് നിർമാതാക്കളുമായും ഫിലിംമേക്കർമാരുമായും സഹകരിച്ച്, വൈവിധ്യമാർന്ന ഇന്ത്യൻ കഥകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. വിദേശ വിതരണ രംഗത്തേക്കുള്ള ഈ പ്രവേശനം, ഇന്ത്യൻ സിനിമയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഹോംബാലെ ഫിലിംസിന്റെ പ്രതിബദ്ധതയെ കൂടുതൽ ഉറപ്പിക്കുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള പ്രേക്ഷകരിലേക്ക് ഇന്ത്യൻ സിനിമയെ കൂടുതൽ അടുത്തെത്തിക്കാൻ ഈ നീക്കം വഴിയൊരുക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com