

നയന്‍താരയുടെ 41ാം പിറന്നാളിന് ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാള്‍.
പത്ത് കോടി രൂപയുടെ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് സ്‌പെക്ടര്‍ ആണ് വിഘ്‌നേഷ് നയന്‍താരയ്ക്ക് സമ്മാനിച്ചത്. പുതിയ കാറുമായി നയന്‍താരയ്ക്കും മക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും വിക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് നയന്‍താരയുടേതായി ഒരുങ്ങുന്നത്. ചിരഞ്ജീവി, ബാലകൃഷ്ണ എന്നിവരുടെ പുതിയ ചിത്രത്തിലെ നായികയും നയന്‍താരയാണ്. ഡിയര്‍ സ്റ്റുഡന്റ്‌സ്, മന ശങ്കര വര പ്രസാദ ഗാരു, ടോക്‌സിക്, മന്നാങ്കട്ടി സിന്‍സ് 1960, മൂക്കുത്തി അമ്മന്‍ 2, ഹായ്, റാക്കൈയി എന്നിവയാണ് പുതിയ ചിത്രങ്ങള്‍.