ഡേവിഡ് ബെക്കാം ചാൾസ് രാജാവിനേക്കാൾ സമ്പന്നൻ? സ്വത്തു വിവരങ്ങൾ ഇങ്ങനെ..

ഇതിന് പുറമേ, ഭാര്യ വിക്ടോറിയ ബെക്കാമിൻ്റെ ഫാഷൻ ബിസിനസുകളും ഇവരുടെ വളർച്ചയുടെ ഘടകങ്ങളാണ്
ഡേവിഡ് ബെക്കാം ചാൾസ് രാജാവിനേക്കാൾ സമ്പന്നൻ? സ്വത്തു വിവരങ്ങൾ ഇങ്ങനെ..
Source: X
Published on
Updated on

ലണ്ടൻ : മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ക്യാപ്റ്റൻ ഡേവിഡ് ബെക്കാമിൻ്റെയും ഭാര്യ വിക്ടോറിയ ബെക്കാമിൻ്റെയും മൊത്തം ആസ്തി ചാൾസ് മൂന്നാമൻ രാജാവിൻ്റെ സ്വത്തിനേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട്. ബെക്കാം കുംബത്തിൻ്റെ ആകെ സമ്പാദ്യം 1.185 ബില്യൺ പൗണ്ടാണ് ( ഇന്ത്യൻ 15,155.31 കോടി) എന്നാണ് ദ മെട്രോ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . അതേസമയം, ചാൾസ് മൂന്നാമൻ രാജാവിൻ്റെ ആസ്തി ഏകദേശം 680 മില്യൺ പൗണ്ടാണ് (8,696.72 കോടി).

ഇതോടെ മൊത്തം സമ്പാദ്യം ബില്യൺ-പൗണ്ട് മറികടക്കുന്ന ഇംഗ്ലണ്ടിലെ ആദ്യ കായികതാരമായി മാറി ചരിത്രം കുറിച്ചിരിക്കുകയാണ് ഡേവിഡ് ബെക്കാം . ഫുട്ബോൾ ഇൻവെസ്റ്റ്മെൻ്റ്സ്, ഫാഷൻ ബിസിനസ്, ബ്രാൻ്റ് പാർട്നർഷിപ്പുകൾ , മീഡിയ പ്രൊജക്റ്റുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയാണിത്. ഫുട്ബോൾ ക്ലബ്ബായ ഇൻ്റർ മിയാമി സിഎഫിലുള്ള ബെക്കാമിൻ്റെ നിക്ഷേപങ്ങളാണ് ഇവരുടെ സമ്പത്ത് വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് .

2023ൽ അർജൻ്റീന താരം ലയണൽ മെസിയുടെ വരവോടെ ആഗോള ശ്രദ്ധയാകർഷിച്ച ക്ലബ് ആണിത്. മെസി എത്തിയതോടെ ഇൻ്റർ മിയാമിയുടെ വാണിജ്യ മൂല്യവും ജനപ്രീതിയും വർധിക്കുകയും തന്മൂലം ബെക്കാമിൻ്റെ നിക്ഷേപങ്ങൾ കൂടുതൽ മൂല്യവത്താകുകയും ചെയ്തു. ഇപ്പോൾ ക്ലബ്ബിൻ്റെ സഹ ഉടമകളിലൊരാളായ ബെക്കാം അതിൻ്റെ ആരംഭ കാലം മുതൽ തന്നെ ക്ലബ്ബിന്‍റെ വളർച്ചയ്ക്കായി പ്രയത്നിച്ചിരുന്നയാളാണ്.

ഡേവിഡ് ബെക്കാം ചാൾസ് രാജാവിനേക്കാൾ സമ്പന്നൻ? സ്വത്തു വിവരങ്ങൾ ഇങ്ങനെ..
ജയസൂര്യ ചിത്രം 'ഓപ്പറേഷൻ ത്രാൽ' ഷൂട്ടിങ് ആരംഭിച്ചു

ഇതിന് പുറമേ, ഭാര്യ വിക്ടോറിയ ബെക്കാമിൻ്റെ ഫാഷൻ ബിസിനസുകളും ഇവരുടെ വളർച്ചയുടെ ഘടകങ്ങളാണ്. സ്പൈസസ് ഗേൾസിലെ മുൻ ഗായികയായിരുന്ന വിക്ടോറിയ സമീപവർഷങ്ങളിലായി വികസിച്ചുവരുന്ന ഒരു ആഢംബര ഫാഷൻ ബ്രാൻ്റിൻ്റെ ഉടമയാണ്. ഇതിനോടൊപ്പം പരസ്യങ്ങൾ, സ്പോൺസർഷിപ്പുകൾ അന്താരാഷ്ട്ര ബ്രാൻ്റുകളുമായിട്ടുള്ള കൊളാബറേഷൻ എന്നിങ്ങനെ പല വഴികളിലൂടെ ബെക്കാം കുടുംബം സമ്പാദിക്കുന്നത് ദശലക്ഷകണക്കിന് രൂപയാണ്.

ഇതോടൊപ്പം ഡേവിഡ് ബെക്കാമിൻ്റെ ഫുട്ബോൾ കരിയർ, കുടുംബം, ആഗോളതലത്തിലേക്കുള്ള വളർച്ച തുടങ്ങി അദ്ദേഹത്തിൻ്റെ ജീവിതം വരച്ചുകാട്ടുന്ന 'ബെക്കാം' (Beckham) എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി സീരീസും ബെക്കാം കുടുംബത്തിൻ്റെ പ്രധാന വരുമാന മാർഗമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി, റയൽ മാഡ്രിഡ് സിഎഫ്, എൽഎ ഗാലക്സി, പാരിസ് സെൻ്റ് ജെർമൻ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള ബെക്കാം 2013ൽ ഫുട്ബോൾ കരിയറിൽ നിന്നും വിരമിച്ചിരുന്നു. അദ്ദേഹം അവസാനമായി കളിച്ചത് പാരിസ് സെൻ്റ് ജെർമനു വേണ്ടിയിട്ടാണ്.

News Malayalam 24x7
newsmalayalam.com