'ജയിലർ 2' ക്ലൈമാക്സിൽ മോഹൻലാലിന് ഡ്യൂപ്പ്? ലൊക്കേഷൻ ചിത്രങ്ങളുമായി മിമിക്രി താരം, ഞെട്ടി ആരാധകർ

ജോബി കൊടകര പങ്കുവച്ച ചിത്രങ്ങൾ അതിവേഗമാണ് ഓൺലൈൻ ഇടങ്ങളിൽ പ്രചരിച്ചത്
'ജയിലർ 2' സെറ്റിൽ ജോബി കൊടകര, മോഹൻലാൽ
'ജയിലർ 2' സെറ്റിൽ ജോബി കൊടകര, മോഹൻലാൽ
Published on: 
Updated on: 

രജനികാന്ത് ചിത്രം 'ജയിലർ 2'ൽ മോഹൻലാൽ കഥാപാത്രത്തിന്റെ സ്ക്രീൻ സ്പേസ് കുറഞ്ഞുപോയെന്ന തരത്തിൽ ഓൺലൈനിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഇപ്പോഴിതാ, മിമിക്രി കലാകാരനും നടനുമായ ജോബി കൊടകര പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഈ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ചിരിക്കുന്നു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ' രണ്ടാം ഭാഗത്തിൽ അഭിനയിച്ചതിനെപ്പറ്റിയായിരുന്നു ജോബിയുടെ പോസ്റ്റ്.

'ജയിലർ 2'ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ജോബി ഫേസ്ബുക്കിൽ കുറിച്ചു. "ജയിലർ 2 എന്ന ബ്രഹ്‌മാണ്ഡ സിനിമ ഇന്ന് ലോകം മുഴുവൻ റിലീസ് ആകുമ്പോൾ അതിന്റെ വളരെ ചെറിയ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. രജനികാന്ത് സാർ എന്ന ലോക മെഗാസ്റ്റാറിനെ നേരിൽ അടുത്ത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു", ജോബിയുടെ വാക്കുകൾ. ലൊക്കേഷൻ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. അതിൽ മോഹൻലാലിന്റെ 'ജയിലർ 2' കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളും ഉൾപ്പെടുന്നു.

'ജയിലർ 2' സെറ്റിൽ ജോബി കൊടകര, മോഹൻലാൽ
രജനി ഷോ; ഇംപാക്ട് ഉണ്ടാക്കാതെ മോഹൻലാൽ? 'ജയിലർ 2' റിവ്യൂ

ജോബി പങ്കുവച്ച ചിത്രങ്ങൾ അതിവേഗമാണ് ഓൺലൈൻ ഇടങ്ങളിൽ പ്രചരിച്ചത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ മോഹൻലാലിന് ഡ്യൂപ്പ് ആയത് ജോബിയാണെന്ന് തറപ്പിച്ചുപറയുകയാണ് സമൂഹ മാധ്യമങ്ങളിൽ ഒരു വിഭാഗം. സിനിമയിലെ മോഹൻലാലിന്റെ സീനുകളിൽ വലിയൊരു ഭാഗം ഒഴിവാക്കിയെന്ന താരത്തിന്റെ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീന്റെ വെളിപ്പെടുത്തലിനോട് ചേർത്തുവച്ചാണ് ജോബിയുടെ ചിത്രങ്ങളെ ഈ കൂട്ടർ വായിക്കുന്നത്.

'ജയിലർ' ആദ്യ ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന കാമിയോ വേഷം വലിയ ചർച്ചയായിരുന്നു. രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തിന്റെ സീനുകൾ കൂടുതലായി ഉൾപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 'ജയിലർ 2'ൽ നടന്റെ സ്ക്രീൻ ടൈം വളരെ കുറവായിരുന്നു. ട്രെയ്‌ലറിലെ ട്രെൻഡിങ്ങായ രണ്ട് സെക്കൻഡ് ഷോട്ട് പോലും ചിത്രത്തിലുണ്ടായിരുന്നില്ല. മോഹൻലാലിന്റെ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പുകൾ പൂർണമായും ഒഴിവാക്കിയെന്നാണ് റിലീസിന് പിന്നാലെ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ ആരോപിച്ചത്.

'ജയിലർ 2' സെറ്റിൽ ജോബി കൊടകര, മോഹൻലാൽ
ടൈഗറിനും വ്യാജൻ; 'ജയിലർ 2' വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

അതേസമയം, ആഗോളതലത്തിൽ മികച്ച പ്രതികരണവുമായി 'ജയിലർ' സീക്വൽ കുതിക്കുകയാണ്. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, 125.25 കോടി രൂപയാണ് സിനിമയുടെ ആദ്യദിന ആഗോള ഗ്രോസ്. ഏകദേശം 59.70 കോടി രൂപ നെറ്റ് കളക്ഷനാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 'ജയിലർ' സീക്വൽ സ്വന്തമാക്കിയത്. 16,599 ഷോകളിൽ നിന്നാണ് ഈ നേട്ടം. ചിത്രം 1000 കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് രജനി ആരാധകർ.

News Malayalam 24x7
newsmalayalam.com