കെഎസ്എഫ്‌ഡിസി ചെയർമാൻ സ്ഥാനം രാജിവച്ച് കെ. മധു

സംസ്ഥാനത്തെ ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി
സംവിധായകന്‍ കെ. മധു
സംവിധായകന്‍ കെ. മധു
Published on
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്‌ഡിസി) ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ കെ. മധു. സംസ്ഥാന സർക്കാർ മാറിയ സാഹചര്യത്തിലാണ് രാജി. സ്ഥാനം ഒഴിയുന്നതായി കാട്ടി ചീഫ് സെക്രട്ടറിക്ക് കത്ത് കൈമാറി.

കഴിഞ്ഞ വർഷം ജൂലൈയിലാണ് കെ. മധു കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ആയി ചുമതലയേറ്റത്. ചെയർമാനായിരുന്ന സംവിധായകൻ ഷാജി എൻ കരുൺ കഴിഞ്ഞ ഏപ്രിൽ അവസാനം അന്തരിച്ചതിനെത്തുടർന്നുണ്ടായ ഒഴിവിലേക്കായിരുന്നു കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമായ മധുവിന്റെ നിയമനം. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മധു.

സംവിധായകന്‍ കെ. മധു
ഒരു ഫാമിലി ഇടിപ്പടം! ആക്ഷൻ കിംഗിന്റെ 'ബ്ലാസ്റ്റ്'; കളക്ഷനിൽ മുന്നേറ്റം

നേരത്തെ, റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും മധുപാൽ സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു. ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നായിരുന്നു ഇവരുടെയും രാജി. ഈ ഒഴിവുകൾ ഇതുവരെ നികത്തിയിട്ടില്ല.

News Malayalam 24x7
newsmalayalam.com