'പ്രണവ് - കല്യാണി വിവാഹത്തിനായി കാത്തിരിക്കുന്നു'; കമന്റിന് ലിസിയുടെ കിടിലൻ മറുപടി

വിഷു ദിനത്തിൽ പങ്കുവച്ച ആശംസ പോസ്റ്റിന് വന്ന ആരാധകന്റെ കമന്റിനോട് പ്രതികരിക്കുകയായിരുന്നു താരം
ലിസി, 'ഹൃദയം' സിനിമയിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും
ലിസി, 'ഹൃദയം' സിനിമയിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും
Published on
Updated on

കൊച്ചി: പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള ഓൺലൈൻ ചർച്ചകൾക്ക് വിരാമമിട്ട് ലിസി. ഇത്തരം വാർത്തകൾ വ്യാജമാണെന്ന് ലിസി വ്യക്തമാക്കി. വിഷു ദിനത്തിൽ പങ്കുവച്ച ആശംസ പോസ്റ്റിന് വന്ന ആരാധകന്റെ കമന്റിനോട് പ്രതികരിക്കുകയായിരുന്നു താരം.

"എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു! ഏവർക്കും ഐശ്വര്യപൂർണമായ ഒരു പുതുവത്സരം ആശംസിക്കുന്നു,’" എന്നായിരുന്നു ലിസിയുടെ വിഷുദിന പോസ്റ്റ്. ഇതിന് താഴെയാണ് 'പ്രണവ് - കല്യാണി വിവാഹത്തിനായി കാത്തിരിക്കുന്നു' എന്ന കമന്റുമായി ഒരു ആരാധകൻ എത്തിയത്. ചുരുങ്ങിയ വാക്കുകളിൽ നടി ആ 'കാത്തിരിപ്പ്' അവസാനിപ്പിച്ചു. 'ഇത് വ്യാജ വാർത്തയാണ്' എന്നായിരുന്നു നടിയുടെ മറുപടി.

ലിസി, 'ഹൃദയം' സിനിമയിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും
ഇനി ബിഗ് സ്ക്രീനിൽ കാണാം! കരിക്ക് ടീമിന്റെ സിനിമയ്ക്ക് തുടക്കം, പൂജ നടന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ ചിത്രങ്ങളിൽ പ്രണവും കല്യാണിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രങ്ങളിലെ ഇവരുടെ കോംബോ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാല്യകാല സുഹൃത്തുക്കൾ കൂടിയായ ഇരു താരങ്ങളും വിവാഹിതരാകുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ശക്തമായത്.

'ലോക: ചാപ്റ്റർ വൺ - ചന്ദ്ര' ആണ് കല്യാണി നായികയായ അവസാന മലയാള ചിത്രം. 300 കോടി രൂപയ്ക്ക് മുകളിൽ കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിലെ നടിയുടെ പ്രകടനം പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയായിരുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ നീലി (ചന്ദ്ര) എന്ന വേഷത്തിലാണ് കല്യാണി എത്തിയത്.

അതേസമയം, 'ഡീയസ് ഈറെ'യാണ് ഒടുവിൽ റിലീസ് ആയ പ്രണവ് മോഹൻലാൽ ചിത്രം. 'ഭ്രമയുഗ'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഹൊറർ ത്രില്ലറിന് ഗംഭീര പ്രതികരണമാണ് തിയേറ്ററിൽ ലഭിച്ചത്. റോഹൻ എന്ന കഥാപാത്രമായി തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് പ്രണവ് ഈ ചിത്രത്തിൽ കാഴ്ചവച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com