'ജന നായകൻ' അനധികൃതമായി സംപ്രേഷണം ചെയ്തു; ലോക്കൽ കേബിൾ ടിവി ചാനൽ ഉടമ അറസ്റ്റിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്
വിജയ് ചിത്രം 'ജന നായകൻ'
വിജയ് ചിത്രം 'ജന നായകൻ'Source: X
Published on
Updated on

വിജയ് ചിത്രം 'ജന നായകൻ' ഇന്റർനെറ്റിൽ ചോർന്നത് തമിഴ് സിനിമാ ലോകത്തെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു. സിനിമയുടെ എച്ച്ഡി പതിപ്പാണ് ഓൺലൈനിൽ ചോർന്നത്. ഇപ്പോഴിതാ, സിനിമ കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ടിവി ചാനൽ സംപ്രേഷണം ചെയ്തിരിക്കുന്നു. സംഭവത്തിൽ, ചാനൽ രാസി പ്രൈം മൂവീസ് ഉടമയും കരുമത്തംപട്ടി രാം നഗർ സ്വദേശിയുമായ എസ്. പഴനിസാമിയെ കോയമ്പത്തൂർ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴക വെട്രി കഴകം കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിക്കാത്ത ചിത്രം ഏപ്രിൽ 11നാണ് രാസി പ്രൈം മൂവീസിൽ സംപ്രേഷണം ചെയ്തത്. പഴനിസാമിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

വിജയ് ചിത്രം 'ജന നായകൻ'
ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; പാക് ചാനലിന് നോട്ടീസ്

അനധികൃത സംപ്രേഷണത്തിന് ഉപയോഗിച്ച കംപ്യൂട്ടർ, അഞ്ച് ഹാർഡ് ഡിസ്കുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇയാളിൽ നിന്ന് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. നിയമനടപടികളുടെ ഭാഗമായി ചാനലിന്റെ ഓഫീസ് സീലും ചെയ്തു. കേബിൾ ടിവിയിലൂടെയോ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയോ സിനിമകളും മറ്റ് പകർപ്പവകാശമുള്ള ഉള്ളടക്കങ്ങളും അനധികൃതമായി വിതരണം ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്.

അതേസമയം, 'ജന നായകൻ' സിനിമ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചതിന് ആറ് പേരെ തമിഴ്നാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ക്ലൗഡ് സ്റ്റേറേജുകളിൽ രംഗങ്ങൾ അപ്‌ലോഡ് ചെയ്തതും ഡ്രൈവ് ലിങ്കുകൾ പങ്കിട്ടതും ഇവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതുവരെ വ്യാജ പതിപ്പുകൾ അടങ്ങിയ 300ലധികം ലിങ്കുകളാണ് സൈബർ വിങ് നീക്കം ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

വിജയ് ചിത്രം 'ജന നായകൻ'
ജനനായകനിലെ രംഗങ്ങൾ ചോർത്തിയ കേസ്; ആറ് പേർ അറസ്റ്റിൽ

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട വിജയ് ചിത്രം, നടന്റെ കരിയറിലെ 69ാം ചിത്രം, വിജയ്‌യുടെ കരിയറിലെ അവസാന ചിത്രം എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് 'ജന നായകൻ'. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ. കെയുമാണ് സഹനിർമാണം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com