"ഇന്ന് ലവ് മാത്രം, വാർ ഇല്ല!" രൺബീറിന് ജന്മദിനാശംസകളുമായി 'ലവ് ആൻഡ് വാർ' ടീം

'സാവരിയ'യ്ക്ക് ശേഷം സഞ്ജയ് ലീലാ ബൻസാലിയും രൺബീർ കപൂറും ഒന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'
"ഇന്ന് ലവ് മാത്രം, വാർ ഇല്ല!" രൺബീറിന് ജന്മദിനാശംസകളുമായി 'ലവ് ആൻഡ് വാർ' ടീം
Published on: 
Updated on: 

നാൽപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന രൺബീർ കപൂറിന് ആശംസകളുമായി 'ലവ് ആൻഡ് വാർ' ടീം. സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്കൊപ്പമുള്ള രൺബീർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരുടെ ചിത്രം പങ്കുവച്ചാണ് സിനിമ സ്റ്റൈലിലുള്ള ആശംസ. "ഇന്ന് ലവ് മാത്രം, വാർ ഇല്ല! ജന്മദിനാശംസകൾ രൺബീർ," എന്ന കുറിപ്പിനൊപ്പമാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.

2007ൽ പുറത്തിറങ്ങിയ 'സാവരിയ'യ്ക്ക് ശേഷം സഞ്ജയ് ലീലാ ബൻസാലിയും രൺബീർ കപൂറും ഒന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. രൺബീറിന്റെ അരങ്ങേറ്റ ചിത്രമായിരുന്നുവിത്. 'ഗംഗുഭായ് കാത്തിയവാഡി'ക്ക് ശേഷം ആലിയ ഭട്ടും ബൻസാലിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ ഒരുമിക്കുന്ന ആദ്യ സിനിമയുമാണിത്.

"ഇന്ന് ലവ് മാത്രം, വാർ ഇല്ല!" രൺബീറിന് ജന്മദിനാശംസകളുമായി 'ലവ് ആൻഡ് വാർ' ടീം
റെട്രോ ഗ്ലാമറസ് ലുക്കിൽ ആലിയ ഭട്ട്; 'ലവ് & വാർ' ക്യാരക്ടർ പോസ്റ്റർ

എയർ ഫോഴ്സിന്റെ പശ്ചാത്തലത്തിൽ ത്രികോണ പ്രണയകഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തുവിട്ട ഇവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2027 ജനുവരി 21ന് ചിത്രം തിയേറ്ററുകളിലെത്തും.

News Malayalam 24x7
newsmalayalam.com