വിജയ്‌യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കിക്കാണുന്നു? മമ്മൂട്ടിയുടെ മറുപടി വൈറൽ

'പേട്രിയറ്റ്' സിനിമയുടെ പ്രൊമോഷനായി ചെന്നൈയിൽ എത്തിയതായിരുന്നു മമ്മൂട്ടി
വിജയ്, മമ്മൂട്ടി
വിജയ്, മമ്മൂട്ടി
Published on
Updated on

ചെന്നൈ: സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് ശേഷം ജനവിധി കാത്തിരിക്കുകയാണ് കേരളം പോലെ തമിഴകവും. വിജയ്‌യും അദ്ദേഹം നേതൃത്വം കൊടുക്കുന്ന തമിഴക വെട്രി കഴകവും തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. സിനിമ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാരംഗത്തുള്ള നിരവധി പേർ രംഗത്തെത്തിയിരുന്നു. നടന്റെ രാഷ്ട്രീയപ്രവേശത്തെപ്പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടൻ മമ്മൂട്ടി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഉടൻ വന്നു മമ്മൂട്ടിയുടെ മറുപടി - "ഒന്നും അറിയില്ല". ആരോഗ്യമെങ്ങനെയുണ്ടെന്ന ചോദ്യത്തിന് "നന്നായിരിക്കുന്നു" എന്നും നടൻ മറുപടി നൽകി. 'പേട്രിയറ്റ്' സിനിമയുടെ പ്രൊമോഷനായി ചെന്നൈയിൽ എത്തിയതായിരുന്നു മമ്മൂട്ടി. മെയ് ഒന്നിനാണ് സിനിമയുടെ റിലീസ്.

നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ ആണ് ഈ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ സംവിധാനം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയ്, മമ്മൂട്ടി
'വാഴ 2' തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com