'മോഹൻലാൽ' എന്ന പേരിന്റെ അർത്ഥം എന്താ? വീഡിയോ വൈറൽ

'ദൃശ്യം 3' സിനിമയുടെ സെറ്റിൽ നിന്നുള്ള വീഡിയോ വൈറലാകുകയാണ്
മോഹൻലാൽ
മോഹൻലാൽ
Published on
Updated on

കൊച്ചി: അഭ്രപാളിയിലെ മനോഹരമായ പ്രകടനങ്ങൾ കൊണ്ട് കാണികളെ നിരന്തരം വിസ്മയിപ്പിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. മെയ് 21നാണ് നടന്റെ ജന്മദിനം. പ്രിയ നടന്റെ പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ ഫാൻ എഡിറ്റ് വീഡിയോകളുടെ കുത്തൊഴുക്കാണ്. ഇക്കൂട്ടത്തിലെ, 'ദൃശ്യം 3' സിനിമയുടെ സെറ്റിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുകയാണ്.

ഷൂട്ടിങ്ങിനിടയിലെ ഇടവേളയിൽ ഒരു ആരാധകനുമായി സംസാരിക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. "സാറിന്റെ പേരിന്റെ അർഥം അറിയുമോ" എന്ന ആരാധകന്റെ ചോദ്യത്തിന് "എനിക്ക് അറിഞ്ഞൂടാ അതിനൊരർത്ഥം ഉണ്ടോ?" എന്ന് മോഹൻലാൽ തിരിച്ചു ചോദിക്കുന്നു. തുടർന്ന് നടൻ അനശ്വരമാക്കിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഒരു കിടിലൻ എഡിറ്റും. 'അലിഫ്നാസർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഈ വൈറൽ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മോഹൻലാൽ
മമ്മൂട്ടിയുടെ 'മട്ടാഞ്ചേരി മാഫിയ' എപ്പോൾ വരും? അപ്ഡേറ്റുമായി തിരക്കഥാകൃത്ത്

ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3' ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ റിലീസ്. നടന്റെ ജന്മദിനത്തിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹണം. സിനിമയുടെ ആദ്യ ദിന ആഗോള പ്രീ സെയിൽ കളക്ഷൻ 15 കോടി രൂപയ്ക്ക് മുകളിലാണ്. ഇത് വരും ദിവസങ്ങളിൽ ഉയരുമെന്നാണ് വിലയിരുത്തൽ. 'മലൈക്കോട്ടൈ വാലിബൻ (3.80 കോടി), എമ്പുരാൻ (12.4 കോടി) എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ ദൃശ്യം 3ക്ക് മുന്നിലുള്ള മോഹൻലാല്‍ ചിത്രങ്ങൾ.എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.

മോഹൻലാൽ
നസ്‌ലൻ 'നോ' പറഞ്ഞിരുന്നെങ്കിൽ 'മോളിവുഡ് ടൈംസ്' ഇല്ല: അഭിനവ് സുന്ദർ നായക്

സിനിമയുടെ ആദ്യ ദിന ആഗോള പ്രീ സെയിൽ കളക്ഷൻ 15 കോടി രൂപയ്ക്ക് മുകളിലാണ്. ഇത് വരും ദിവസങ്ങളിൽ ഉയരുമെന്നാണ് വിലയിരുത്തൽ. 'മലൈക്കോട്ടൈ വാലിബൻ (3.80 കോടി), എമ്പുരാൻ (12.4 കോടി) എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രീ സെയില്‍ കളക്ഷനില്‍ 'ദൃശ്യം 3'ക്ക് മുന്നിലുള്ള മോഹൻലാല്‍ ചിത്രങ്ങൾ.

'ദൃശ്യം 3'യുടെ ലോകമെമ്പാടുമുള്ള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. വമ്പൻ തുകയ്ക്കാണ് ഈ പ്രീ ബിസിനസ് ഡീൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. 'ദൃശ്യം' ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.

News Malayalam 24x7
newsmalayalam.com