മോഹൻലാലിന്റെ പാട്ട്, സൂര്യയുടെ ഫൈറ്റ്! തിയേറ്ററിൽ ആവേശം തീർക്കാൻ ജിത്തു മാധവൻ | റിപ്പോർട്ട്

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണ് 'സൂര്യ 47'
മോഹൻലാൽ, 'സൂര്യ 47' പോസ്റ്റർ
മോഹൻലാൽ, 'സൂര്യ 47' പോസ്റ്റർ
Published on
Updated on

കൊച്ചി: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രമാണ് 'സൂര്യ 47'. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥാനായി സൂര്യ എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ചിത്രത്തിൽ സൂര്യയുടെ ഒരു മാസ് ഫൈറ്റ് ഉണ്ടാകും. ഈ ഫൈറ്റിന് അകമ്പടിയാകുന്നത് മോഹൻലാൽ ഗാനമാണെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ നായകനായ 'ഛോട്ടാ മുംബൈ' എന്ന സിനിമയിലെ 'ചെട്ടികുളങ്ങര' എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് സൂര്യയുടെ ഫൈറ്റ് ഒരുക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ, 'സൂര്യ 47' കേരളത്തിലെ തിയേറ്ററുകളിൽ ആവേശമായി മാറുമെന്ന കാര്യം ഉറപ്പ്.

മോഹൻലാൽ, 'സൂര്യ 47' പോസ്റ്റർ
'പേട്രിയറ്റ്' മെയ് 1ന് തിയേറ്ററിലെത്തും

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണ് 'സൂര്യ 47'. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്.

മോഹൻലാൽ, 'സൂര്യ 47' പോസ്റ്റർ
പ്രദീപ് രംഗനാഥൻ - വിഘ്നേഷ് ശിവൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി'; കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്, റിലീസ് ഏപ്രിൽ 10ന്

സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടങ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും.

ഛായാഗ്രഹണം - വിനീത് ഉണ്ണി പാലോട്, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, സംഘട്ടനം - ചേതൻ ഡിസൂസ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com