"സങ്കടകരമായ അവസ്ഥയിലാണ് ഞാൻ"; മോഹൻലാലിന് വിസ ലഭിക്കാത്തതിനാൽ സിഡ്‌നി ഷോ മാറ്റിവച്ചു, ക്ഷമ ചോദിച്ച് താരം

മറ്റൊരു ദിവസം ഷോ ഉണ്ടാകുമെന്ന് മോഹൻലാൽ അറിയിച്ചു
"സങ്കടകരമായ അവസ്ഥയിലാണ് ഞാൻ"; മോഹൻലാലിന് വിസ ലഭിക്കാത്തതിനാൽ സിഡ്‌നി ഷോ മാറ്റിവച്ചു, ക്ഷമ ചോദിച്ച് താരം
Published on
Updated on

മോഹൻലാലിന് വിസ ലഭിക്കാത്തതിനാൽ താരത്തിന്റെ നേതൃത്വത്തിൽ നടക്കാനിരുന്ന സിഡ്നി ഷോ മാറ്റിവച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയിരുന്നു. മറ്റൊരു ദിവസം ഷോ ഉണ്ടാകുമെന്ന് അറിയിച്ച നടൻ പരിപാടിക്ക് ടിക്കറ്റ് എടുത്തവരോട് ക്ഷമ ചോദിച്ചു.

ഗായിക കെ.എസ്‌. ചിത്ര, മനോജ് കെ. ജയൻ, അജു വർഗീസ്, സ്റ്റീഫൻ ദേവസി ഉൾപ്പെടെ ഷോയുടെ ഭാഗമാകുന്ന മറ്റുള്ളവർ സിഡ്നിയിൽ എത്തിയെങ്കിലും വിസ ലഭിക്കാത്തതിനാൽ മോഹൻലാലിന് എത്തിച്ചേരാനായില്ല. ഷോയുടെ മുഖ്യ ആകർഷണം തന്നെ താരമായിരുന്നു. അതിനാലാണ് പരിപാടി മാറ്റിവച്ചിരിക്കുന്നത്. തനിക്ക് വിസ ലഭിക്കാത്തതിന്റെ കാരണമറിയില്ലെന്നും സാങ്കേതിക പ്രശ്നമാകാമെന്നും താരം വീഡിയോ സന്ദേശത്തിൽ പറയുന്നു. ഓസ്‌ട്രേലിയൻ വിസയ്ക്കുള്ള കർശന വ്യവസ്ഥകളാണ് വിസ ലഭിക്കുന്നതിന് തടസമായതെന്നാണ് വിവരം.

"സങ്കടകരമായ അവസ്ഥയിലാണ് ഞാൻ"; മോഹൻലാലിന് വിസ ലഭിക്കാത്തതിനാൽ സിഡ്‌നി ഷോ മാറ്റിവച്ചു, ക്ഷമ ചോദിച്ച് താരം
വിസ്മയയുടെ 'തുടക്കം' പ്രേക്ഷകർ ഏറ്റെടുത്തോ? ആദ്യ ദിന കളക്ഷൻ ഇങ്ങനെ

"ഒരു സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. 50 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഷോ ചെയ്ത ഇന്ത്യൻ അഭിനേതാവ് ഞാനാകും. ഈ വർഷം തന്നെ ഞാൻ ജർമനി, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഷോ ചെയ്തിരുന്നു. മികച്ച ഒരു ആശയവുമായാണ് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചത്. എന്റെ കൂടെയുള്ളവരെല്ലാം അവിടെയുണ്ട്. പക്ഷേ, എനിക്ക് വിസ കിട്ടിയില്ല. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണിത്. ക്ലറിക്കൽ മിസ്റ്റേക്കോ, സാങ്കേതിക പിഴവോ ആകാം. അറിയില്ല. എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ കുറ്റമായിട്ട് തന്നെ ഞാൻ നിങ്ങളോട് പറയുന്നു. നിങ്ങളോട് ഞാൻ ക്ഷമ പറയുന്നു. എന്ത് പറയണമെന്ന് അറിയില്ല. എത്രയോ ദൂരെ നിന്ന് ഷോ കാണാൻ എത്തിയവരോട് ക്ഷമ ചോദിക്കുന്നു," മോഹൻലാൽ പറഞ്ഞു.

News Malayalam 24x7
newsmalayalam.com