മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് അവസാന ഘട്ടത്തിലേക്ക്; പ്രധാന ഷെഡ്യൂൾ പൂർത്തിയായി

'ലൗലജൻ' എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്
'അതിമനോഹരം' സെറ്റിൽ തരുൺ മൂർത്തിയും മോഹൻലാലും
'അതിമനോഹരം' സെറ്റിൽ തരുൺ മൂർത്തിയും മോഹൻലാലും
Published on
'അതിമനോഹരം'  സെറ്റിലേക്ക് മോഹൻലാലിനെ സ്വാഗതം ചെയ്യുന്ന തരുൺ മൂർത്തി
'അതിമനോഹരം' സെറ്റിലേക്ക് മോഹൻലാലിനെ സ്വാഗതം ചെയ്യുന്ന തരുൺ മൂർത്തിSource: Facebook / Mohanlal

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും പൂർത്തിയായതായി സംവിധായകൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ജൂലൈ പകുതിയോടെ സിനിമയുടെ ഷൂട്ടിങ് പുനഃരാരംഭിക്കും എന്നാണ് റിപ്പോർട്ട്.

'അതിമനോഹരം' ടീം
'അതിമനോഹരം' ടീം

തൊടുപുഴയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. രണ്ടാഴ്ചയോളം കൊച്ചിയിലും ചിത്രീകരണമുണ്ടായിരുന്നു. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാന ഘട്ട ചിത്രീകരണം നടക്കുക.

ബിനു പപ്പുവിന് ഒപ്പം മോഹൻലാൽ
ബിനു പപ്പുവിന് ഒപ്പം മോഹൻലാൽSource: X

'ലൗലജൻ' എന്ന പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നാണ് സൂചന.

'അതിമനോഹരം' സെറ്റിൽ മീര ജാസ്‌മിൻ
'അതിമനോഹരം' സെറ്റിൽ മീര ജാസ്‌മിൻ

മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലാലു അലക്സ്, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആഷിഖ് ഉസ്മാൻ, രതീഷ് രവി, തരുൺ മൂർത്തി
ആഷിഖ് ഉസ്മാൻ, രതീഷ് രവി, തരുൺ മൂർത്തി

'ഇഷ്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം: ജെയ്ക് ബിജോയ്, ഛായാഗ്രഹകൻ: ഷാജി കുമാർ, എഡിറ്റിങ്- വിവേക് ഹർഷൻ, ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: മഷർ ഹംസ, കോ-ഡയറക്ടർ: ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അഫ്നാസ് , മൊഹിത് കൃഷണൻ. സ്റ്റിൽസ്: അമൽസി സദർ, പ്രൊഡക്ഷൻ മാനേജർ: ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടവ്: എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ച്ചേഴ്സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

News Malayalam 24x7
newsmalayalam.com