നീന ഗുപ്തയും ഒപ്പം റഹ്‌മാനും; 1000 ബേബീസ് ട്രെയ്‌ലര്‍ പുറത്ത്

സീരീസിന്റെ ട്രെയ്‌ലര്‍, സസ്‌പെന്‍സ് ഉണര്‍ത്തുന്ന കഥാഗതിയുടെ സൂചന നല്‍കുന്നു
നീന ഗുപ്തയും ഒപ്പം റഹ്‌മാനും; 1000 ബേബീസ് ട്രെയ്‌ലര്‍ പുറത്ത്
Published on

Dinsey+ Hotstar-ന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസ് 1000 Babiesന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു. വ്യത്യസ്തമായ അവതരണവുമായി എത്തിയ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്പെന്‍സും, ത്രില്ലും നിറഞ്ഞ 1000 Babies -ന്റെ സ്ട്രീമിംഗ് ഒക്ടോബര്‍ 18 ന് ആരംഭിക്കും. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സീരീസിന്റെ ട്രെയ്‌ലര്‍, സസ്‌പെന്‍സ് ഉണര്‍ത്തുന്ന കഥാഗതിയുടെ സൂചന നല്‍കുന്നു.

നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍, 1000 Babies എന്ന സീരീസില്‍ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ഇര്‍ഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാല്‍, ഷാലു റഹീം, സിറാജുദ്ധീന്‍ നാസര്‍, ഡെയിന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ട്. നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലര്‍ സീരീസ്, നജീം കോയയും അറൗസ് ഇര്‍ഫാനും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

August Cinemaയുടെ ബാനറില്‍ ഷാജി നടേശനും ആര്യയും ചേര്‍ന്ന് ഈ ക്രൈം ത്രില്ലര്‍ നിര്‍മിച്ചിരിക്കുന്നു. ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഫെയ്സ് സിദ്ദിക്കാണ്. ശങ്കര്‍ ശര്‍മ്മ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ത്രില്ലര്‍ സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോണ്‍കുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസല്‍ എ. ബാക്കര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പിയുമാണ്. അസോസിയേറ്റ് ഡയറക്ടോര്‍സ് ജോമാന്‍ ജോഷി തിട്ടയില്‍, നിയാസ് നിസാര്‍ സുനില്‍ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കല്‍ ത്രില്ലര്‍ സീരീസിന്റെ മേക്കപ്പ് അമല്‍ ചന്ദ്രനും വസ്ത്രാലങ്കാരം അരുണ്‍ മനോഹറുമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളില്‍ 1000 Babies സ്ട്രീം ചെയ്യും. വാര്‍ത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com