ഗ്രാമി 2025; ചരിത്ര വിജയവുമായി ബിയോണ്‍സെ, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി കെന്‍ഡ്രിക് ലമാര്‍

സംഗീത വിജയങ്ങള്‍ക്ക് അപ്പുറം ലോസാഞ്ചലസിലെ കാട്ടുതീയില്‍ ദുരിതം അനുഭവക്കുന്നവര്‍ക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരന്തത്തില്‍ അകപ്പെട്ട സംഗീത കലാകാരന്‍മാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും വേണ്ടിയാണ് ഇത്തവണ പുരസ്‌കാരം സംഘടിപ്പിച്ചത്
ഗ്രാമി 2025; ചരിത്ര വിജയവുമായി ബിയോണ്‍സെ, പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി കെന്‍ഡ്രിക് ലമാര്‍
Published on
Updated on



67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2025ലെ പുരസ്‌കാരത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയത് ബിയോണ്‍സെ ആയിരുന്നു. 11 നോമിനേഷനുകളാണ് താരം നേടിയത്. ആല്‍ബം ഓഫ് ദി ഇയര്‍ എന്ന വിഭാഗത്തില്‍ കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിന് ബിയോണ്‍സെയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അതോടൊപ്പം ബെസ്റ്റ് കണ്ട്രി ആല്‍ബം, ബെസ്റ്റ് കണ്ട്രി ഡുവോ പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളിലും താരത്തിന് പുരസ്‌കാരം ലഭിച്ചു. മികച്ച കണ്ട്രി ആല്‍ബം എന്ന വിഭാഗത്തില്‍ ഗ്രാമി നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സെ. മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളാണ് ബിയോണ്‍സെ ഈ വര്‍ഷം നേടിയത്.


ബില്ലി ഐലിഷ്, കെന്‍ഡ്രിക് ലമാര്‍, പോസ്റ്റ് മലോണ്‍, ചാര്‍ളി XCX എന്നിവര്‍ക്ക് ഏഴ് നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്. അതില്‍ ലമാര്‍ അഞ്ച് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സോങ് ഓഫ് ദി ഇയര്‍, റെക്കോര്‍ഡ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ചാപ്പല്‍ റോവന് മികച്ച നവാഗത പ്രതിഭ എന്ന വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചു. മികച്ച റാപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം ഡോച്ചിക്കാണ് ലഭിച്ചത്. 'അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍' എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ഈ വിഭാഗത്തില്‍ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ഡോച്ചി.


മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബത്തിന് ഷക്കീറയ്ക്ക് പുരസ്‌കാരം ലഭിച്ചു. സബ്രീന കാര്‍പ്പെന്ററിനും പുരസ്‌കാരം ലഭിച്ചു. ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ് എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം. സംഗീത വിജയങ്ങള്‍ക്ക് അപ്പുറം ലോസാഞ്ചലസിലെ കാട്ടുതീയില്‍ ദുരിതം അനുഭവക്കുന്നവര്‍ക്ക് ആശ്വാസമായി പണം സ്വരൂപിക്കാനും ദുരന്തത്തില്‍ അകപ്പെട്ട സംഗീത കലാകാരന്‍മാര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും വേണ്ടിയാണ് ഇത്തവണ പുരസ്‌കാരം സംഘടിപ്പിച്ചത്.

പ്രധാന പുരസ്‌കാര ജേതാക്കളുടെ പട്ടിക


ആല്‍ബം ഓഫ് ദി ഇയര്‍

കൗബോയ് കാര്‍ട്ടര്‍ - ബിയോണ്‍സെ

റെക്കോര്‍ഡ് ഓഫ് ദി ഇയര്‍

നോട്ട് ലൈക്ക് അസ് - കെന്‍ഡ്രിക് ലമാര്‍

സോങ് ഓഫ് ദി ഇയര്‍

നോട്ട് ലൈക്ക് അസ് - കെന്‍ഡ്രിക് ലമാര്‍

ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്

ചാപ്പല്‍ റോവന്‍

ബെസ്റ്റ് റാപ്പ് ആല്‍ബം

അലിഗേറ്റര്‍ ബൈറ്റ്‌സ് നെവര്‍ ഹീല്‍ - ഡോച്ചി

ബെസ്റ്റ് പോപ്പ് വോക്കല്‍ ആല്‍ബം

ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ് - സബ്രീന കാര്‍പ്പന്റര്‍

ബെസ്റ്റ് കണ്ട്രി ആല്‍ബം

കൗബോയ് കാര്‍ട്ടര്‍ - ബിയോണ്‍സെ

ബെസ്റ്റ് ലാറ്റിന്‍ പോപ്പ് ആല്‍ബം

ലാസ് മുജേരീസ് യാ നോ ലോറാന്‍ - ഷക്കീറ

ബെസ്റ്റ് പോപ്പ് ഡുവോ പെര്‍ഫോമന്‍സ്

ഡൈ വിത്ത് എ സ്‌മൈല്‍ - ലേഡി ഗാഗ & ബ്രൂണോ മാര്‍സ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com