
ഗെയിം ഓഫ് ത്രോണ്‍സ് സ്പിന്‍ഓഫ് സീരീസായ എ നൈറ്റ് ഓഫ് സെവന്‍ കിംഗ്ഡംസിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി എച്ച്ബിഓ. ഏഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഗെയിം ഓഫ് ത്രോണ്‍സ് യുഗത്തിന് മുമ്പുള്ള കാലഘട്ടത്തെയാണ് കാണിക്കുന്നത്. പീറ്റര്‍ ക്ലാഫി അവതരിപ്പിക്കുന്ന സെര്‍ ഡന്‍കന്‍ ദ ടാള്‍ എന്ന കഥാപാത്രത്തെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.
2025 ജൂണ്‍ 15നാണ് എ നൈറ്റ് ഓഫ് ദി സെവന്‍ കിംഗ്ഡത്തിന്റെ ആദ്യ എപ്പിസോഡ് എച്ച്പിഓയില്‍ സ്ട്രീം ചെയ്യുക. ഹൗസ് ഓഫ് ഡ്രാഗണിന് 100 വര്‍ഷങ്ങള്‍ക്ക് ശേഷവും ഗെയിം ഓഫ് ത്രോണ്‍സിന്റെ ഒരു നൂറ്റാണ്ട് മുമ്പും നടക്കുന്ന കഥയാണിത്.
ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ ടെയില്‍സ് ഓഫ് ഡങ്ക് ആന്‍ഡ് എഗ്ഗിനെ ആസ്പദമാക്കിയാണ് ഈ സീരീസ് ഒരുങ്ങുന്നത്. ഷോയില്‍ ഡ്രാഗണുകള്‍ ഉണ്ടായിരിക്കുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആദ്യ സീസണില്‍ ആറ് എപ്പിസോഡുകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചന.