''പാപ്പന്‍ ഈസ് ബാക്ക്''; ആട് 3 ഉടന്‍ എത്തും

ഇത് ഈ ഫ്രാഞ്ചൈസിലെ അവസാന ഭാഗമായിരിക്കുമെന്നാണ് പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നത്
''പാപ്പന്‍ ഈസ് ബാക്ക്''; ആട് 3 ഉടന്‍ എത്തും
Published on


ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി മിഥുന്‍ മാന്വല്‍ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ആട്. 2015ലാണ് ആട് തിയേറ്ററിലെത്തുന്നത്. അതിന് ശേഷം ആട് 2 എന്ന ചിത്രം 2017ല്‍ റിലീസ് ചെയ്തിരുന്നു. അതിന് ശേഷം 2024ല്‍ ആട് 3 വരുന്നുണ്ടെന്ന പ്രഖ്യാപനവുമായി മിഥുന്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആട് 3യുടെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് മിഥുന്‍ മാന്വല്‍ തോമസ്. തന്റെ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ തിരക്കഥയുടെ കോപി പങ്കുവെച്ചുകൊണ്ട് താരം ഇക്കാര്യം അറിയിച്ചത്.

'കുറച്ച് കാലം മാറി നില്‍ക്കുകയായിരുന്നു. പാസ്റ്റ്, പ്രെസന്റ്, ഫ്യൂച്ചറിലൂടെ ഒരു യാത്രയായിരുന്നു. അങ്ങനെ അവര്‍ ഒരുങ്ങുകയാണ് അവസാനത്തെ യാത്രയ്ക്കായി', എന്നാണ് മിഥുന്‍ മാന്വല്‍ തോമസ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. നേരത്തെ സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ പുതിയ പോസ്റ്റില്‍ വിനായകന്‍, സണ്ണി വെയിന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. ജയസൂര്യ, വിജയ് ബാബു എന്നിവരാണ് ആദ്യത്തെ രണ്ട് ചിത്രത്തിലേത് പോലെ ആട് 3യിലും കേന്ദ്ര കഥാപാത്രങ്ങള്‍.


ആദ്യത്തെ രണ്ട് ഭാഗങ്ങളിലെ പോലെ തന്നെ ഷാന്‍ റഹ്‌മാനാണ് മൂന്നാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ഇത് ഈ ഫ്രാഞ്ചൈസിലെ അവസാന ഭാഗമായിരിക്കുമെന്നാണ് പുതിയ പോസ്റ്റ് സൂചിപ്പിക്കുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com