ഗോകുലം ഗോപാലന്റെ നിര്‍മാണത്തില്‍ 'ആശകള്‍ ആയിരം'; കാളിദാസ് - ജയറാം ചിത്രം ഷൂട്ടിങ് ആരംഭിച്ചു

ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.
Aashakal Aayiram Movie
ആശകള്‍ ആയിരം പൂജ ചടങ്ങില്‍ നിന്ന് Source : PRO
Published on

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. കാക്കനാട് മാവേലിപുരത്ത് ഓണം പാര്‍ക്കില്‍ നടന്ന പൂജാ ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആശകള്‍ ആയിരത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജയറാം, കാളിദാസ് ജയറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ജി. പ്രജിത്താണ് സംവിധാനം ചെയ്യുന്നത്.

ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ആശകള്‍ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി എന്നിവരാണ്. ചിത്രത്തില്‍ ആശാ ശരത്, ഇഷാനി, ആനന്ദ് മന്മദന്‍, ഷിന്‍ഷാ തുടങ്ങിയ താരങ്ങളും മറ്റു യുവപ്രതിഭകളും അണിനിരക്കുന്നു.

Aashakal Aayiram Movie
ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ്: "പത്രിക സ്വീകരിച്ചതില്‍ സന്തോഷം", പകുതി നീതി ലഭിച്ചുവെന്ന് സാന്ദ്ര തോമസ്

ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനര്‍ : ബാദുഷാ.എന്‍.എം, കഥ, തിരക്കഥ : അരവിന്ദ് രാജേന്ദ്രന്‍, ജൂഡ് ആന്റണി ജോസഫ്, എഡിറ്റര്‍ : ഷഫീഖ് പി വി, മ്യൂസിക് : സനല്‍ ദേവ്, ആര്‍ട്ട് : നിമേഷ് താനൂര്‍, കോസ്റ്റ്യൂം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ : ടെന്‍ പോയിന്റ്,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com