ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍; നടപടികള്‍ ആരംഭിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

ഇതിനോടകം ഇരുപതോളം ഓൺലൈൻ മാധ്യമങ്ങള്‍ അക്രെഡിറ്റേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രെഡിറ്റേഷന്‍; നടപടികള്‍ ആരംഭിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
Published on
Updated on

ഓൺലൈൻ മാധ്യമങ്ങള്‍ക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്താനുള്ള നടപടികൾക്ക് തുടക്കമിട്ട് മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. രേഖകൾ സമർപ്പിക്കുന്നതിനുള്ള സമയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതിനോടകം ഇരുപതോളം ഓൺലൈൻ മാധ്യമങ്ങള്‍ അക്രെഡിറ്റേഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. കാൻചാനൽ മീഡിയയാണ് ആദ്യം അപേക്ഷ നൽകിയത്. അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ രേഖകൾ സ്വീകരിച്ചു.

ജനറൽ ബോഡിയിലെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമാകും അക്രെഡിറ്റേഷൻ നൽകുക. കേന്ദ്ര സര്‍ക്കാരിന്‍റെ  ഉദ്യം പോർട്ടലിന്റെയും ജി.എസ്.ടി.യുടെയും രജിസ്‌ട്രേഷൻ, ലോഗോ ട്രേഡ് മാർക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് വിവരങ്ങൾ തുടങ്ങി കർശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അക്രെഡിറ്റേഷൻ അനുവദിക്കുന്നത്.

ആവശ്യപ്പെട്ട വിശദാംശങ്ങള്‍ അടങ്ങിയ അപേക്ഷ കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഓഫീസിലാണ് സമര്‍പ്പിക്കേണ്ടത്. പിആര്‍ഓയുടെ കവറിങ് ലെറ്ററും നിര്‍ബന്ധമാണ് . പിആര്‍ഓ അംഗീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെയും പോര്‍ട്ടലുകളെയുമായിരിക്കും അക്രെഡിറ്റേഷന് പരിഗണിക്കുക.

News Malayalam 24x7
newsmalayalam.com