
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ കപ്പടിക്കുന്നത്. 18-ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ കോഹ്‌ലിയും ഐപിഎല്ലിന്റെ 18-ാം സീസണില്‍ ആർസിബിക്ക് കിട്ടുന്ന കപ്പും ആരാധകര്‍ക്ക് വൈകാരിക മൂഹൂര്‍ത്തമാണ് സമ്മാനിച്ചത്. ഇപ്പോഴിതാ മറ്റൊരു ചെറിയ ആര്‍സിബി ആരാധകന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.
RCBയുടെ വിജയത്തില്‍ വികാരഭരിതനായ നടന്‍ അല്ലു അര്‍ജുന്റെ മകന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. തലയില്‍ വെള്ളമൊഴിച്ചും നിലത്തു കിടന്നും വിജയം ആഘോഷിക്കുന്ന അയാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് അല്ലു അര്‍ജുന്‍ തന്നെയാണ്.
വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് അയാന്‍. "അയാന്‍ സൂപ്പര്‍ ഇമോഷണല്‍ ആയിരിക്കുന്നു. വിരാട് കോഹ്‌ലി ഫാന്‍ ബോയ് മൊമന്റ്... സോ ക്യൂട്ട് മൈ ചിന്നി ബാബു," എന്നാണ് അല്ലു അര്‍ജുന്‍ വീഡിയോക്കൊപ്പം പങ്കുവെച്ച ക്യാപ്ഷന്‍.
എനിക്ക് കോഹ്‌ലിയുണ്ട്. എനിക്ക് കോഹ്‌ലിയെ വലിയ ഇഷ്ടമാണ്. ക്രിക്കറ്റ് ഇഷ്ടപ്പെട്ടത് തന്നെ കോഹ്‌ലി കാരണമാണെന്നും അയാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. അല്ലു അര്‍ജുന്‍ പങ്കുവെച്ച വീഡിയോ പെട്ടെന്ന് തന്നെ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ട്രെന്‍ഡിങ്ങായി. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്.