
നടന്‍ ബാലക്കെതിരെ ഗൂരുതര ആരോപണവുമായി മകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അച്ഛന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നാണ് കുട്ടി പറഞ്ഞത്. ഇപ്പോഴിതാ മകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബാല. ഇനി ഒരിക്കലും മകളുടെ അടുത്തേക്ക് വരില്ലെന്നും വലിയ ആളാകണമെന്നുമാണ് ബാല വീഡിയോയില്‍ പറയുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു പ്രതികരണം.
ബാല പറഞ്ഞത് :
നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇനിയില്ല. എന്തായാലും നീ പറഞ്ഞതില്‍ പോസിറ്റീവായ കാര്യം പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞല്ലോ. നീ കുഞ്ഞായിരിക്കുമ്പോഴാണ് എന്നെ വിട്ട് അകന്ന് പോയി. ഭക്ഷണം പോലും തരാതെയിരുന്നുവെന്ന് പറഞ്ഞു. നീ ജയിക്കണം. ആശുപത്രിയില്‍ ഞാന്‍ വയ്യാതെ കിടന്നപ്പോള്‍ നീ മറ്റുള്ളവരുടെ നിര്‍ബന്ധം കാരണമാണ് വന്നതെന്ന് പറഞ്ഞിരുന്നു. നീ വന്നത് കൊണ്ടാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. നീ അന്നേ സത്യം പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇതൊന്നും സംസാരിക്കാന്‍ ഞാന്‍ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഞാന്‍ കരുതി ഞാനും നിന്റെ കുടുംബമാണെന്ന്. നിന്നെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ ഒരിക്കലും നിന്റെ അരികിലേക്ക് വരരുത് എന്നാണ് പറഞ്ഞത്. ഇല്ല, ഇനി ഞാന്‍ ഒരിക്കലും വരില്ല. എല്ലാ ആശംസകളും. നന്നായി പഠിക്കണം. വലിയ ആളാകണം.
എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതല്ല സത്യം എന്ന് പറഞ്ഞുകൊണ്ടാണ് ബാലയുടെ മകള്‍ വീഡിയോ തുടങ്ങുന്നത്. തന്നെയും കുടുംബത്തെയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും മകള്‍ വെളിപ്പെടുത്തിയിരുന്നു.