പ്രതിദിനം രണ്ട് മില്യൺ ഡോളർ പ്രതിഫലം; സുപ്രീം യാസ്കിനാകാൻ കമൽ നൽകിയത് 10 ദിവസം

ദീപികയ്ക്ക് പകരം സായ് പല്ലവി നായികയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്
 Kalki Part 2- Kamal Hassan
Published on
Updated on

നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗമാത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്ന കമൽ ഹാസനും അമിതാഭ് ബച്ചനും സെറ്റിൽ ജോയിൻ ചെയ്ത വാർത്തകൾ വൈറലായിരുന്നു. ഇപ്പോഴിതാ കമലിന്റെ പ്രതിഫലമാണ് ആളുകളെ ഞെട്ടിക്കുന്നത്. നടൻ യുഗി സേതുവാണ് കമലിന്റെ പ്രഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 10 ദിവസമാണ് നടൻ ഡേറ്റ് നൽകിയത്. ദിനം പ്രതി 2 മില്യൺ ഡോളർ പ്രതിഫലം വാങ്ങുന്നവെന്നാണ് വെളിപ്പെടുത്തൽ.

"കൽക്കിയിൽ 20 ദിവസം അഭിനയിക്കുന്നതിന് കമൽ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യൺ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കൽക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കൽ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോൾ അവർ കമൽ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നൽകിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ഒരു ദിവസം രണ്ട് മില്യൺ ഡോളറാണ് കമൽ സാർ വാങ്ങുന്നത്' യുഗി സേതു പറഞ്ഞു.

ഏകദേശം 40 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും കമൽ ഹാസനും ഒരുമിച്ച് സ്ക്രീനിലെത്തുന്ന ചിത്രമാണ് 'കൽക്കി 2'. അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷമാണ് കമൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്തിൽ ഇരുകഥാപാത്രങ്ങളും ഉണ്ടായിരുന്നെങ്കിലും ഒരുമിച്ച് സ്ക്രീനിൽ എത്തിയിരുന്നില്ല.

 Kalki Part 2- Kamal Hassan
പക്കാ ഫെസ്റ്റിവൽ എൻ്റർറ്റെയ്നറുമായി കെൻ കരുണാസ്; 'യൂത്ത്' ട്രെയ്‌ലർ പുറത്ത്

പ്രഭാസ് നായകനാകുന്ന 'കൽക്കി 2'വിൽ ശോഭന ഉൾപ്പെടെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ആരാണ് നായികയായി എത്തുക എന്നതിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. നിർമാതാക്കളായ വൈജയന്തി മൂവീസുമായുള്ള ധാരണാപിശകുകൾ മൂലം ആദ്യ ഭാഗത്തിലെ നായിക ദീപിക പദുകോണിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. ദീപികയ്ക്ക് പകരം സായ് പല്ലവി നായികയായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com