പല ''ഫയല്‍സിനും'' പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് കാണുന്നില്ലേ, അങ്ങനെ ഒരു ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്

''ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെടുന്നു എന്ന് തുറന്നുപറയുന്നതില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല''
പല ''ഫയല്‍സിനും'' പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് കാണുന്നില്ലേ, അങ്ങനെ ഒരു ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്
Published on
Updated on

ദേശീയ പുരസ്‌കാരത്തില്‍ നിന്നും തുടര്‍ച്ചയായി നടന്‍ മമ്മൂട്ടി അവഗണിക്കപ്പെടുന്നതില്‍ പ്രതികരിച്ച് സംസ്ഥാന ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്. ഇന്ത്യയിലെ ദേശീയ പുരസ്‌കാരങ്ങളൊക്കെ വിട്ടുവീഴ്ച ചെയ്യപ്പട്ടുവെന്നും അത്തരത്തിലുള്ള ഒരു ദേശീയ പുരസ്‌കാരവും ജൂറിയുമൊന്നും മമ്മൂട്ടിയെന്ന നടനെ അര്‍ഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പ്രതികരിച്ചു.

മലയാളത്തില്‍ യുവനിര വളര്‍ന്നു വരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും പോലുള്ള കുലപതികള്‍ ഉള്ളതു കൊണ്ടെന്നും പ്രകാശ് രാജ്. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് താന്‍ അതിശയിച്ചു പോയെന്നും പ്രകാശ് രാജ് പറഞ്ഞു. കേരളത്തില്‍ പുറത്തുനിന്ന് ഒരു ജൂറിയെ കൊണ്ടു വരുന്നത് വളരെ നല്ല കാര്യമായിട്ടാണ് താന്‍ കാണുന്നതെന്നും അത്തരത്തില്‍ ഒന്നും തന്നെ ദേശീയ തലത്തില്‍ നടക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

പല ''ഫയല്‍സിനും'' പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് കാണുന്നില്ലേ, അങ്ങനെ ഒരു ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്
മമ്മൂട്ടി, കടയും തോറും കാതല്‍ കനക്കുന്ന മഹാശാഖി!

'ദേശീയ പുരസ്‌കാരങ്ങള്‍ കോംപ്രമൈസ് ചെയ്യപ്പെടുന്നു എന്ന് തുറന്നുപറയുന്നതില്‍ ഒരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. കേരളത്തില്‍ ജൂറി ചെയര്‍മാനായി എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം പുറത്തുനിന്ന് ഒരാള്‍ വന്ന് കാണണമെന്നും അതില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും പറയുന്നത് തന്നെ അഭിനന്ദനാര്‍ഹമാണ്. അത് ദേശീയ പുരസ്‌കാരത്തില്‍ നടക്കുന്നില്ല. അത് നമ്മള്‍ കാണുന്നുമുണ്ടല്ലോ. ഫയല്‍സിനും പൈല്‍സിനുമൊക്കെ അവാര്‍ഡ് ലഭിക്കുന്നത്. അതുപോലെ ഒരു ദേശീയ ജൂറിയും ദേശീയ പുരസ്‌കാരവും മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല,' പ്രകാശ് രാജ് പറഞ്ഞു.

പല ''ഫയല്‍സിനും'' പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത് കാണുന്നില്ലേ, അങ്ങനെ ഒരു ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല: പ്രകാശ് രാജ്
''അവാര്‍ഡ് പ്രതീക്ഷിച്ചല്ലല്ലോ സിനിമ ചെയ്യുന്നത്, ഇതൊക്കെ സംഭവിക്കുന്നതാണ്''; പുരസ്‌കാര നേട്ടത്തില്‍ മമ്മൂട്ടി

മലയാളത്തില്‍ നല്ല കുട്ടികളുടെ ചലച്ചിത്രങ്ങള്‍ ഇറങ്ങുന്നില്ലെന്നും അത്തരം ചിത്രങ്ങള്‍ ഇറങ്ങേണ്ടത് അത്യാവശ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഇത്തവണ മികച്ച കുട്ടികുടെ ചിത്രമോ കുട്ടി അഭിനേതാക്കളോ ഇല്ലായിരുന്നുവെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com