"എനിക്ക് ഒരു അഹങ്കാരവുമില്ല, നിങ്ങൾക്ക് സിനിമ കാണാൻ താൽപ്പര്യം തോന്നുന്നത് തന്നെ അദ്ദേഹം കാരണമാണ്": വിഷ്ണു മഞ്ജു

ചോദ്യത്തോട് മുഖം തിരിക്കാനോ, ഒഴിഞ്ഞു മാറാനോ വിഷ്ണു മഞ്ജു തയ്യാറായില്ല. രസകരമായി എന്നാൽ വളരെ മനോഹരമായി നടൻ അതിന് മറുപടി പറഞ്ഞു.
Vishnu Manju
Vishnu ManjuSource; X
Published on

തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രമുഖ സിനിമാ പ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നായകൻ വിഷ്ണു മഞ്ജു പറഞ്ഞ മറുപടിയാണ് വൈറലായിരിക്കുന്നത്. കണ്ണപ്പയിൽ പ്രഭാസിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രസകരമായ ഇത്തരം.

'കണ്ണപ്പയുടെ വിജയത്തിന് കാരണം പ്രഭാസിന്‍റെ അതിഥി വേഷമാണോ?' എന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ ചോദ്യത്തോട് മുഖം തിരിക്കാനോ ഒഴിഞ്ഞു മാറാനോ വിഷ്ണു മഞ്ജു തയ്യാറായില്ല. രസകരമായി എന്നാൽ വളരെ മനോഹരമായി നടൻ അതിന് മറുപടി പറഞ്ഞു.

"ഞാൻ അത് പൂർണമായി അംഗീകരിക്കുന്നു. നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിജയത്തെ കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല. എന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് സമ്മതിക്കുന്നതില്‍ എനിക്ക് യാതൊരു അഹങ്കാരവുമില്ല. അതെനിക്കറിയാം. കണ്ണപ്പയുടെ കഥ കാണണമെന്ന് നിങ്ങൾക്ക് താല്പര്യം തോന്നുന്നത് തന്നെ അദ്ദേഹം കാരണമാണ് "ഒരു പുഞ്ചിരിയോടെ വിഷ്ണു പറഞ്ഞു.

Vishnu Manju
"നിരീശ്വരവാദിയായ എനിക്ക് പോലും ഇഷ്ടപ്പെട്ടു"; കണ്ണപ്പയെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം.

മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com