ബോളിവുഡിലും തെന്നിന്ത്യയിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ജെനിലീയ ഡിസൂസ. ഒരു കാലത്ത് യുവതലമുറയെ ആവേശം കൊള്ളിച്ച സിനിമകളിലെല്ലാം ക്യൂട്ട് നായികയായി അവർ എത്തിയിരുന്നു. ബോളിവുഡ് താരം റിതേഷ് ദേശ്മുഖുമായുള്ള വിവാഹശേഷവും സിനിമയെ പൂർണമായും വിട്ടുകളായാൻ ജനീലിയ തയ്യാറായിരുന്നില്ല. പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ അഭിനയജീവിതം തുടരുക തന്നെ ചെയ്തു.
ഇപ്പോഴിതാ ആമീർ ഖാൻ നായകനായെത്തിയ സിതാരെ സമീൻ പർ എന്ന ചിത്രത്തിലാണ് നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ജെനീലിയ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം ലഭിച്ചിട്ടില്ലേയെന്ന അവതാരകന്റെ ചോദ്യത്തിനാണ് താരം നല്ല മറുപടി കൊടുത്തത്.
"നിങ്ങള്‍ ഹൈദരാബാദില്‍ പോയി നോക്കൂ. അവിടെ ഞാന്‍ ഹാസിനിയാണ്. തമിഴ്‌നാട്ടില്‍ പലര്‍ക്കും ഞാന്‍ ഇന്നും ഹരിണിയാണ്. ഇനി കേരളത്തിലേക്ക് വരൂ . ഉറുമിയിലെ ആയിഷ എന്ന കഥാപാത്രമായി ആളുകൾ എന്ന ഓർക്കുന്നു." ജെനീലിയ പറഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമകൾ നല്ല വേഷം തന്നിട്ടില്ലെന്ന് വാദം തെറ്റാണെന്നും അവർ വ്യക്തമാക്കി. മലയാളത്തില്‍ ചെയ്ത ആയിഷ എന്ന കഥാപാത്രം ശക്തമായ ഒന്നാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും മികച്ച കഥാപാത്രങ്ങൾ കിട്ടിയത് തെന്നിന്ത്യൻ സനിമകളിലാണ്. തനിക്ക് അതൊരു ലേണിംഗ് ഗ്രൗണ്ട് ആയിരുന്നു. ആ കഥാപാത്രങ്ങളോട് ഇപ്പോഴും താൻ കടപ്പെട്ടിരിക്കുന്നു. പക്ഷെ പുതിയ സിനിമകൾ കണ്ടാണ് ഇന്ന് പലരും തന്നെ ജഡ്ജ് ചെയ്യുന്നതെന്നും ജനീലിയ വ്യക്തമാക്കി.
2011 ൽ പുറത്തിറങ്ങിയ ഉറുമി. മിത്തും റിയാലിറ്റിയും ഭൂതകാലവും കൂടിക്കലരുന്ന കഥയായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥിരാജ് ആയിരുന്നു നായകൻ. അറക്കൽ ആയിഷ എന്ന ശക്തമായ കഥാപാത്രമായാണ് ജനീലിയ ഉറുമിയിലെത്തിയത്. തീയേറ്ററുകളിൽ വൻ വിജയം നേടിയില്ലെങ്കിലും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളുടെ പട്ടികയിൽ ഉറുമി ഇന്നും നിലനിൽക്കുന്നു.