കാതല്‍ നദിയെ... മൈസൂരിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയഗാനം 'പെണ്ണ് കേസ്'; ആദ്യ ഗാനം പുറത്തിറങ്ങി

"ചിത്രത്തില്‍ നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്"
കാതല്‍ നദിയെ... മൈസൂരിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയഗാനം 'പെണ്ണ് കേസ്'; ആദ്യ ഗാനം പുറത്തിറങ്ങി
Published on
Updated on

നിഖില വിമല്‍ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസി'ന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 'കാതല്‍ നദിയെ' എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്‌ഡെയും ഇസ്സയും ചേര്‍ന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പാര്‍വതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. തമിഴ് വരികള്‍ എഴുതിയിരിക്കുന്നത് പൊന്നുമണിയാണ്.

ചിത്രത്തില്‍ നിഖിലയ്ക്കൊപ്പം ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'.

കാതല്‍ നദിയെ... മൈസൂരിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയഗാനം 'പെണ്ണ് കേസ്'; ആദ്യ ഗാനം പുറത്തിറങ്ങി
കത്തുന്ന കണ്ണുകളുമായി ആര്യ! 'അനന്തൻ കാട് ' സിനിമയുടെ ദീപാവലി സ്പെഷൽ പോസ്റ്റർ പുറത്ത്

2025 നവംബറില്‍ തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ്. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്,ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി നാസര്‍, ആമി തസ്നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ഇ4 എക്‌സിപിരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍.മേത്ത, ഉമേഷ്.കെ.ആര്‍ ബന്‍സാല്‍, രാജേഷ് കൃഷ്ണ, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'പെണ്ണ് കേസി'ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ജ്യോതിഷ്.എം, സുനു.എ.വി, ഗണേഷ് മലയത്ത് എന്നിവര്‍ സംഭാഷണം എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം അക്ഷയ് കെജ്രിവാളും അശ്വതി നടുത്തൊടിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അര്‍ഷദ് നക്കോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനോദ് രാഘവന്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, മാര്‍ക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവന്‍ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com