ശ്വേത മേനോനെതിരായ ആരോപണം സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമാക്കുന്നു : നടി രഞ്ജിനി

'അമ്മ'യും നിര്‍മാതാക്കളുടെ സംഘടനയും സ്ത്രീകള്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറല്ലെന്നും രഞ്ജിനി പറഞ്ഞു.
Ranjini
രഞ്ജിനിSource : Facebook
Published on

ശ്വേത മേനോനെതിരായ കേസ് സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് നടി രഞ്ജിനി. സ്ത്രീകള്‍ക്കും തൊഴിലിടത്തെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും സ്ത്രീകള്‍ക്ക് അധികാരം കൈമാറാന്‍ തയ്യാറല്ലെന്നും രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

"എന്റെ പ്രിയപ്പെട്ട സിനിമാ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്? ശ്വേതയ്ക്കെതിരായ ഈ ആരോപണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം, ഒരു പവര്‍-ഗ്രൂപ്പ് ഉണ്ടെന്ന് വ്യക്തമായി സ്ഥിരീകരിക്കുന്നില്ലേ? അധികാരം പുരുഷന്മാരില്‍നിന്ന് സ്ത്രീകള്‍ക്ക് കൈമാറാന്‍ അമ്മയോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ (സാന്ദ്ര) തയ്യാറല്ല. ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്? വനിതാ രാഷ്ട്രപതിയുള്ള രാജ്യമാണ് നമ്മുടേത്. അതിനാല്‍ സ്ത്രീകള്‍ക്കും അവരുടെ തൊഴിലിടങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് ഒരു എന്റര്‍ടൈന്‍മെന്റ് ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. അത് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഉടന്‍ തന്നെ ശക്തമായി നടപ്പിലാക്കുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്", എന്നാണ് രഞ്ജിനി കുറിച്ചത്.

നടന്മാരായ സാബുമോനും രവീന്ദ്രനും ശ്വേത മേനോന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ശ്വേതയ്‌ക്കെതിരായ ആരോപണം വ്യാജമാണെന്ന് വ്യക്തമാണെന്നും സിനിമ മേഖലയിലുള്ളവര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നത് ശരിയല്ലെന്നുമാണ് സാബുമോന്‍ പറഞ്ഞത്. ശ്വേതയ്‌ക്കെതിരായ കേസ് ഒറ്റക്കെട്ടായി നേരിടുമെന്നും കേസിനെ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും രവീന്ദ്രനും പ്രതികരിച്ചു.

Ranjini
ഉഗ്ര രൂപത്തില്‍ അനുഷ്‌ക ഷെട്ടി; 'ഘാട്ടി' ട്രെയ്‌ലര്‍ പുറത്ത്

അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് നടി പണം സമ്പാദിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് മാര്‍ട്ടിന്‍ മേനാച്ചേരി എന്ന വ്യക്തിയുടെ പരാതിയില്‍ ശ്വേത മേനോനെതിരെ കേസെടുത്തത്. ഇതില്‍ ശ്വേത മേനോന്റെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളിലടക്കമുണ്ടെന്ന പരാമര്‍ശമുണ്ട്.

അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത മേനോന്‍ ഹൈക്കോടതിയെ സമീപിക്കും. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്നും ശ്വേത കോടതിയെ അറിയിക്കും. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com