ഇനി മിസ്റ്റർ ആൻ്റ് മിസിസ് അദു-സിദ്ധു; അദിതി റാവുവും സിദ്ധാർഥും വിവാഹിതരായി

2021 ൽ മഹാസമുദ്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്
ഇനി മിസ്റ്റർ ആൻ്റ് മിസിസ് അദു-സിദ്ധു; അദിതി റാവുവും സിദ്ധാർഥും വിവാഹിതരായി
Published on

നടി അദിതി റാവു ഹൈദരിയും നടൻ സിദ്ധാർഥും തമ്മിൽ വിവാഹിതരായി. തെലങ്കാനയിലെ വനപർഥിയിലെ ശ്രീരംഗപുരത്തെ 400 വർഷം പഴക്കമുള്ള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കൾക്കും കുടുംബാഗംങ്ങൾക്കൊപ്പമായിരുന്നു വിവാഹം. നടി അദിതിയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്.

'നീയാണ് എൻ്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും. എപ്പോഴും സ്നേഹം നിറഞ്ഞവരായി, കുട്ടിത്തം മാറാത്ത പുഞ്ചിരിയോടെ ജീവിക്കുവാൻ.. അന്തമായ സ്നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും.. ഇനി മിസിസ് ആൻ്റ് മിസ്റ്റർ അദു-സിദ്ധു' എന്ന ക്യാപ്ഷനോടെയാണ് വിവഹചിത്രങ്ങൾ താരം പങ്കുവെച്ചത്.

2021 ൽ മഹാസമുദ്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. ഏറെക്കാലമായി ഇരുവരും ലിവിങ് ടുഗെതർ ബന്ധത്തിലായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2003 ൽ സിനിമയിലേക്ക് കടന്നുവന്നതിനു പിന്നാലെ ബാല്യകാല സുഹൃത്ത് മേഘ്നയെ സിദ്ധാർഥ് വിവാഹം ചെയ്തിരുന്നു. 2007 ൽ ഇരുവരും വിവാഹമോചിതരായി. ബോളിവുഡ് നടഡൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യഭർത്താവ്.

ടിഷ്യൂ ഓർഗാൻസ ദാവണിയായിരുന്നു അദിതിയുടെ വിവഹവേഷം. ഗോൾഡൻ വരകളും ഹാൻഡ് എംബ്രോയ്ഡറി ചെയ്ത ബോര്‍ഡര്‍ വരുന്ന ബ്ലൗസിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ലോങ് സ്കർട്ടാണ് അദിതി ധരിച്ചത്. സ്കർട്ടിൻ്റെ താഴ്ഭാഗത്തായി വീതിയുള്ള ബോർഡറും നിറയെ വർക്കുകളും ചെയ്തിട്ടുണ്ട്. ട്രെഡീഷണൽ ആഭരണങ്ങളാണ് ഇതിനൊപ്പം അണിഞ്ഞിരുന്നത്. ഓഫ് വൈറ്റിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാർഥിൻ്റെ വിവാഹവേഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com